HOME
DETAILS

ആമോസ് ഓസ് ലോകത്തെ ചെറുതാക്കിയ വിടവ്

  
backup
January 19 2020 | 04:01 AM

%e0%b4%86%e0%b4%ae%e0%b5%8b%e0%b4%b8%e0%b5%8d-%e0%b4%93%e0%b4%b8%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%a4%e0%b4%be
 
 
 
 
റുതായിരുന്നപ്പോള്‍ എന്റെ ആഗ്രഹം ഭാവിയില്‍ ഒരു പുസ്തകമായിത്തീരുക എന്നതായിരുന്നു. അതിനു കാരണമുണ്ട്. ഉറുമ്പുകളെപ്പോലെ സാധാരണ മനുഷ്യരെ നിസാരമായി കൊന്നൊടുക്കാം. അതുപോലെ എഴുത്തുകാരെ നിശബ്ദരാക്കാനും പ്രയാസമില്ല. പക്ഷെ പുസ്തകങ്ങളെ അങ്ങനെ തകര്‍ക്കാനാവില്ല. എത്രതന്നെ നശിപ്പിക്കാന്‍ നോക്കിയാലും ഒരു കോപ്പിയെങ്കിലും അവശേഷിക്കാതിരിക്കില്ല. ഏതെങ്കിലും നാട്ടില്‍ ഏതെങ്കിലും ലൈബ്രറിയുടെ പൊടിപിടിച്ച ഒരു ഷെല്‍ഫില്‍ ഒരു കോപ്പിയെങ്കിലുമുണ്ടാകാതിരിക്കില്ല.'
 
ആമോസ് ഓസിന്റെ ഈ വാക്കുകളില്‍ നശിപ്പിക്കപ്പെടാനാവാത്ത അക്ഷരത്തിന്റെ അതിജീവനസാധ്യതയെക്കുറിച്ചുള്ള ആഹ്ലാദം മാത്രമല്ല, നിരന്തരം കൊന്നൊടുക്കപ്പെടുകയും നിശബ്ദരാക്കപ്പെടുകയും ചെയ്യുന്ന സഹജീവികളെക്കുറിച്ചുള്ള വേവലാതികൂടിയുണ്ട്. 2018 ഡിസംബര്‍ 28ന്  എഴുപത്തിയൊന്‍പതാം വയസില്‍ കാലത്തിന്റെ തിരശീലയ്ക്കു പിന്നില്‍ മറഞ്ഞപ്പോള്‍ അദ്ദേഹം ബാക്കിവച്ചതും ഈ ആശങ്കകള്‍ തന്നെയാണ്.
ഇസ്‌റാലിലെ മുന്‍നിര എഴുത്തുകാരനാണ് ആമോസ് ഓസ്. എന്നാല്‍ അക്ഷരലോകത്തുമാത്രം ഒതുങ്ങിനിന്നതായിരുന്നില്ല അദ്ദേഹത്തിന്റെ വ്യക്തിത്വം. ആക്ടിവിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, ബുദ്ധിജീവി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, സമാധാനവാദി തുടങ്ങി ബഹുമുഖവേഷങ്ങളില്‍ രാജ്യാന്തരവേദികളില്‍ അദ്ദേഹം സജീവസാന്നിധ്യമായി. ഒരെഴുത്തുകാരന്റെ സുരക്ഷിതവൃത്തത്തിനുള്ളില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്നുവെങ്കില്‍ സ്റ്റേറ്റിന്റെ ഓമനപ്പുത്രനായി, ഭരണകൂടത്തിന്റെ തലോടലേറ്റ് അക്ഷരലോകത്ത് കൊടുമുടികള്‍ കീഴടക്കാമായിരുന്നെങ്കിലും, ജനാധിപത്യത്തിനും മാനവികതയ്ക്കും വേണ്ടി സ്വീകരിച്ച കര്‍ക്കശമായ നിലപാടുകളിലൂടെ ഇസ്‌റാഈലിലെ ധിക്കാരിയായ എഴുത്തുകാരനാവുകയായിരുന്നു അദ്ദേഹം.
 
1939 മെയ് നാലിന് ജറുസലേമിലാണ് ആമോസ് ഓസ് ജനിച്ചത്. കിഴക്കന്‍ യൂറോപ്പില്‍നിന്നു വന്ന കുടിയേറ്റക്കാരായിരുന്നു മാതാപിതാക്കള്‍.  അച്ഛന്‍ ഒരക്കാദമിഷ്യനായിരുന്നു. വിഷാദരോഗിയായിരുന്ന അമ്മ ഓസിന്റെ പന്ത്രണ്ടാം വയസില്‍ ആത്മഹത്യ ചെയ്തു. ഇരുപതാമത്തെ വയസിലാണ് അദ്ദേഹത്തിന്റെ എഴുത്തുജീവിതം തുടങ്ങുന്നത്. തന്റെ രാജ്യത്തിന്റെ ജനനംമുതല്‍ സംഘര്‍ഷഭരിതമായ വര്‍ത്തമാനകാലംവരെയുള്ള സാമൂഹ്യരാഷ്ട്രീയാന്തരീക്ഷമാണ് അഞ്ചുപതിറ്റാണ്ടോളം നീണ്ടുനിന്ന ഓസിന്റെ സാഹിത്യജീവിതത്തിലെ പ്രധാന പ്രതിപാദ്യവിഷയം. അദ്ദേഹത്തിന്റെ രചനകള്‍ തീക്ഷ്ണതയേറിയ അക്ഷരക്കനലുകളാകുന്നത് അങ്ങനെയാണ്. മുപ്പത്തിമൂന്ന് പുസ്തകങ്ങളില്‍ ജൂദാസ്, ഇസ്‌റാഈലിന്റെ കരയില്‍, എന്റെ മിഖായേല്‍, അതേ കടല്‍, കറുത്ത പെട്ടി, കുറുനരികള്‍ ഓരിയിടുന്നിടം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ സ്‌നേഹത്തിന്റേയും അന്ധകാരത്തിന്റേയും കഥ ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലറായി. 1940 കളില്‍ രാഷ്ട്രീയ വിശുദ്ധിയുടേയും സഹിഷ്ണുതയുടേയും ഈറ്റില്ലമായിരുന്ന ജെറുസലേമില്‍നിന്ന് ഇന്നത്തെ ജറുസലേമിലേക്കുള്ള രാഷ്ട്രീയ പിന്‍നടത്തങ്ങളുടെ ചിത്രങ്ങള്‍ ഓസ് ഇതില്‍ വരച്ചിടുന്നു. ഗ്രാമജീവിത ചിത്രങ്ങള്‍, മതഭ്രാന്തനെ ചികിത്സിക്കുമ്പോള്‍, പ്രിയ ദേശഭ്രാന്തരേ എന്നിവ പില്‍ക്കാലരചനകളാണ്. ഇപ്പോഴും നാല്‍പ്പതിലധികം ഭാഷകളില്‍ നിരന്തരം വായിക്കപ്പെടുന്ന ആമോസ് ഓസ് പലതവണ നൊബേല്‍ സമ്മാനത്തിന്റേയും ബുക്കര്‍ പ്രൈസിന്റേയും ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു.
 
ഇസ്‌റാഈലിലെ മുന്‍നിര എഴുത്തുകാരനായിരിക്കുമ്പോഴും ആ രാജ്യത്തിന്റെ ഫലസ്തീന്‍ വിരുദ്ധതയെ തള്ളിപ്പറയുവാനും അന്താരാഷ്ട്ര വേദികളില്‍ അതിനെ പരസ്യമായി വിമര്‍ശിക്കാനും ആമോസ് ഓസ് തന്റേടം  കാണിച്ചു. ഫലസ്തീനുനേരെയുള്ള ഇസ്‌റാഈലിന്റെ  കടന്നാക്രമണങ്ങളില്‍ വളരെയേറെ ഖിന്നനായിരുന്ന അദ്ദേഹം ഈ വിഷയത്തില്‍ പ്രായോഗികമായ നടപടിയെടുക്കുവാന്‍ ഭരണകൂടങ്ങളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ദശാബ്ദങ്ങള്‍ നീണ്ട രക്തച്ചൊരിച്ചിലുകള്‍ അവസാനിപ്പിക്കുവാന്‍ ഇസ്‌റാഈലിനെ രണ്ടു രാഷ്ട്രങ്ങളായി വിഭജിക്കണമെന്ന് അദ്ദേഹം ശക്തിയായി അഭിപ്രായപ്പെട്ടു. അതിനെത്തുടര്‍ന്ന് രാജ്യത്തെ തീവ്രദേശീയവാദികളുടെ കടുത്ത വിമര്‍ശം  അദ്ദേഹത്തിന് നേരിടേണ്ടിവരികയും ചെയ്തു. രാജ്യത്തിന്റെ  ഒറ്റുകാരനെന്നും ഫലസ്തീനിന്റെ വക്താവെന്നും ഓസ് മുദ്രകുത്തപ്പെട്ടു. ഇസ്‌റാഈല്‍ രാഷ്ട്രം രൂപീകരിച്ചതിന്റെ എഴുപതാം വാര്‍ഷികവേളയില്‍ ഒരു ജര്‍മന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ഒരൊറ്റ സന്തുഷ്ട കുടുംബമല്ല; അസംതൃപ്തരായ രണ്ടു കുടുംബങ്ങളാണ്. ഒരു വീട്ടിനുള്ളില്‍ ഞങ്ങള്‍ക്ക് സ്വസ്ഥമായി കഴിയാനാവില്ല. അതിനാല്‍ ഇത് രണ്ടു വീടുകളായി വിഭജിക്കണം. എങ്കിലേ ഞങ്ങളുടെ ജീവിതത്തില്‍ ശാശ്വതമായ സന്തോഷവും സമാധാനവും ഉണ്ടാവുകയുള്ളൂ.'
 
ആമോസ് ഓസ് ഓര്‍മയായിട്ട് ഒരുവര്‍ഷം തികയുമ്പോഴും ഇസ്‌റാഈലിലെ സാമൂഹ്യ രാഷ്ട്രീയാന്തരീക്ഷം മാറ്റമില്ലാതെ തുടരുകയാണ്.  അതോടൊപ്പം വിഭാഗീയതയുടെ നിരവധി പ്രശ്‌നങ്ങള്‍ കൂടുതല്‍ ലോകരാഷ്ട്രങ്ങള്‍ക്കുമേല്‍ അശാന്തിയുടെ അഗ്നിചൊരിയുന്ന കാലഘട്ടംകൂടിയാണിത്. ഇത്തരം അവസരങ്ങളിലാണ് ഓസിനെപ്പോലെ മാനവികതയ്ക്കുവേണ്ടി നിലകൊള്ളുന്നവരുടെ അസാന്നിദ്ധ്യം  അപരിഹാര്യമായ നഷ്ടമായി മാറുന്നത്. ഓസിന്റെ സുഹൃത്തും സമകാലികനുമായ ഡേവിഡ് ഗ്രോസ്മാന്‍ പറഞ്ഞതുപോലെ, 'ആമോസ് ഓസിന്റെ മരണം ലോകത്തെ ചെറുതാക്കിക്കളഞ്ഞിരിക്കുന്നു. അത് വല്ലാതെ സങ്കുചിതമായിപ്പോയിരിക്കുന്നു.'


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  2 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 days ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 days ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 days ago