പോരാട്ടം തുടരണം- ആഹ്വാനവുമായി കപില്‍ സിബല്‍
ന്യൂഡല്‍ഹി: സി.എ.എക്കെതിരായ പോരാട്ടം എന്തൊക്കെ സംഭവിച്ചാലും തുടരണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
'സി.എ.എ ഭരണഘടനാ വിരുദ്ധമാണെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. സി.എ.എ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാനും പാസാക്കാനും സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. അഥവാ നിയമം ഭരണഘടനക്കനുസരിച്ചാണെന്ന് സുപ്രിം കോടതി പ്രസ്താവിച്ചാല്‍ പ്രശ്നം സങ്കീര്‍ണമാവും. അതിനെ എതിര്‍ക്കുന്നത് തന്നെ പ്രശ്നമാവും.
എന്തൊക്കെ വന്നാലും പ്രതിഷേധം തുടരുക തന്നെ വേണം- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്കാവില്ലെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും കഴിഞ്ഞ ദിവസം കോഴിക്കോട് അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയമായി ഒന്നിക്കുകയും നിയമത്തിനെതിരെ പോരാടുകയുമാണ് ചെയ്യാന്‍ കഴിയുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."