HOME
DETAILS

തമിഴ്‌നാട് പച്ചക്കറി: ഇടുക്കിയുടെ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുന്നു

  
backup
June 10 2016 | 22:06 PM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf-%e0%b4%87%e0%b4%9f

തൊടുപുഴ:  കീടനാശിനികളും രാസവസ്തുക്കളും കലര്‍ത്തിയ പച്ചക്കറികളും പഴവര്‍ഗങ്ങളും അകത്താക്കുന്നതിലൂടെ ഇടുക്കി ഓരോ ദിവസവും കഴിക്കുന്നത് കൊടും വിഷം. അന്യ സംസ്ഥാനങ്ങളില്‍നിന്നുള്ള പച്ചക്കറികളാണ് കൂടുതലായും ഇടുക്കിയിലെത്തുന്നത്. കീടനാശിനി കലര്‍ത്തിയ പച്ചക്കറികള്‍ എത്തുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ചെക്ക് പോസ്റ്റ് വഴി എത്തിക്കുന്ന പച്ചക്കറി ലോഡുകള്‍ കര്‍ശനമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
അന്യ സംസ്ഥാനങ്ങളില്‍നിന്ന് ഇടുക്കിയിലെത്തുന്ന കോളിഫ്‌ലവര്‍, കാബേജ് എന്നിവയിലും ബസ്മതി അരിയിലും വീര്യമേറിയ കീടനാശിനികളുടെ വിഷാംശം അനുവദനീയമായ പരിധിയിലും കൂടുതലാണെന്നു കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജിലെ പെസ്റ്റിസൈഡ്‌സ് റസിഡ്യു ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. വെണ്ടക്ക, കത്തിരിക്ക, കാബേജ്, കോളിഫ്‌ലവര്‍, കാപ്‌സിക്കം, തക്കാളി എന്നിവയ്ക്കു പുറമേ ആപ്പിള്‍, മുന്തിരി, ഓറഞ്ച്, മാമ്പഴം, മാതളം, വാഴപ്പഴം തുടങ്ങിയവയുടെ സാംപിളുകള്‍ ശേഖരിച്ചാണ് ലബോറട്ടറിയില്‍ പരിശോധന നടത്തിയത്. ഇവയിലും കീടനാശിനിയുടെ അംശം അളവില്‍ കൂടുതലാണെന്നും കണ്ടെത്തി. ക്ലോര്‍പൈറിഫോസ് എന്ന ഓര്‍ഗാനോ ഫോസ്ഫറസ് വിഭാഗത്തില്‍പ്പെട്ട കീടനാശിനിയുടെ അംശമാണ് കോളിഫ്‌ലവറിലും കാബേജിലും
കൂടുതലായി കണ്ടെത്തിയത്.  ഏലയ്ക്ക, കുരുമുളക് എന്നിവയുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ പ്രൊഫെനോഫോസ്, ക്വിനാല്‍ഫോസ്, ലാംഡാസൈഹാലോത്രിന്‍, മലാത്തിയോണ്‍, സൈപ്പര്‍മെത്രിന്‍, എന്‍ഡോസള്‍ഫാന്‍, ക്ലോര്‍പൈറിഫോസ് എന്നീ കീടനാശിനികളുടെ വിഷാംശം അനുവദനീയമായ പരിധിയില്‍ വളരെ കൂടുതലാണെന്നും കണ്ടെത്തി.


വിഷം നിരോധിച്ചാല്‍ വരവ് നിലയ്ക്കും  


  വിഷമയമായ പച്ചക്കറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പായാല്‍ തമിഴ്‌നാട്ടില്‍നിന്നുള്ള പച്ചക്കറി വരവ് പൂര്‍ണമായും നിലയ്ക്കും. നിലവില്‍ വിഷാംശമില്ലാത്ത പച്ചക്കറി അവിടെ ലഭ്യമല്ല എന്നതാണ് ഇതിന് കാരണം. മാരകമായ വിഷം തളിച്ചാണ് തമിഴ്‌നാട്ടില്‍ കൃഷി നടത്തുന്നത്. കറിവേപ്പില, മല്ലിയില, പച്ചമുളക് തുടങ്ങി മലയാളി നിത്യവും ഉപയോഗിക്കുന്ന എല്ലായിനങ്ങളും സമൃദ്ധമായി വിളയുന്നത് മാരകമായ കീടനാശിനികളുടെ സഹായത്താലാണ്.

തൈ നടുന്നത് മുതല്‍ വിളവെടുപ്പുവരെ


കൃഷി നഷ്ടമാകാതിരിക്കാന്‍ എല്ലാ വഴികളും തമിഴ്‌നാട്ടിലെ കര്‍ഷകര്‍  തേടാറുണ്ട്. തൈ നടുന്നതുമുതല്‍ വിളവ് എടുക്കുന്നതുവരെ കീടനാശിനി വ്യാപാരികളുടെ ഉപദേശമാണ് കര്‍ഷകര്‍ മുഖ്യമായി സ്വീകരിക്കുന്നത്. വിത്ത്, വളം, കീടനാശിനി എന്നിവയെല്ലാം ഏത് ഉപയോഗിക്കണമെന്നും എത്ര അളവിലാകണമെന്നും വ്യാപാരികളാണ് നിശ്ചയിക്കുന്നത്. ഒട്ടംചിത്രം, തേനി, കമ്പം, ചിന്നമന്നൂര്‍, തേവാരം തുടങ്ങിയ ചന്തകളില്‍ നിന്നാണ് തെക്കന്‍ കേരളത്തിലേക്കും മധ്യകേരളത്തിലേക്കും പച്ചക്കറികള്‍ പ്രധാനമായും എത്തുന്നത്. എന്നാല്‍ ഈ ചന്തകളില്‍ പച്ചക്കറി എവിടെനിന്ന് എത്തുന്നു എന്നത് കണ്ടെത്തിയാല്‍ മാത്രമേ വിഷാംശം കൂടുതലുള്ള പച്ചക്കറി നിരോധനം ഫലം കാണുകയുള്ളു.
ഉള്‍ഗ്രാമങ്ങളില്‍നിന്ന് ഇടനിലക്കാരാണ് പച്ചക്കറികള്‍ പ്രധാന വിപണന കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. വിപണന കേന്ദ്രങ്ങളില്‍നിന്ന് ഇവ കേരളത്തിലെ പച്ചക്കറി വില്‍പ്പന കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും ഇടനിലക്കാര്‍ സജീവമായി രംഗത്തുണ്ട്. പച്ചക്കറി വ്യാപാരിക്ക് സാധനങ്ങള്‍ യഥേഷ്ടം ഇവര്‍ കടയില്‍ എത്തിക്കും. ചുരുക്കം ചിലര്‍ മാത്രമാണ് ചന്തകളില്‍ നേരിട്ട് പോയി സാധനങ്ങള്‍ കൊണ്ടുവരുന്നത്. കേരളത്തിലേക്ക് കമ്പം മാര്‍ക്കറ്റില്‍നിന്ന് വരുന്ന പച്ചക്കറികളില്‍ അധികവും മധുര, തേവാരം പ്രദേശങ്ങളില്‍നിന്നുള്ളവയാണ്.

സംഭരണ കേന്ദ്രങ്ങളും അപകടകാരികള്‍


പച്ചക്കറികള്‍ക്ക് കൃഷിയിടത്തില്‍ മാത്രമല്ല കീടനാശിനി തളിക്കുന്നത്. ഇവ കേടുകൂടാതെ സംഭരിക്കുന്ന സ്ഥലങ്ങളിലും ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ഥങ്ങളാണ് ഉപയോഗിക്കുന്നത്. കാരറ്റാണ് ഇതില്‍ പ്രധാനം. നല്ല കളര്‍ ലഭിക്കാനും കേടാകാതെ സൂക്ഷിക്കാനുമാണ് കാരറ്റിന് രാസപദാര്‍ഥകള്‍ പ്രയോഗിക്കുന്നത്. ഫ്രീസറുകളില്‍ സൂക്ഷിക്കുന്ന കാരറ്റിന് മാര്‍ക്കറ്റില്‍ എത്തുമ്പോഴും നല്ല തണുപ്പായിരിക്കും.
ഇതേക്കുറിച്ച് ചോദിച്ചാല്‍ ഊട്ടി കാരറ്റ് അല്ലെങ്കില്‍ കൊടൈക്കനാല്‍ കാരറ്റായതിനാലാണ് തണുപ്പ് എന്നായിരിക്കും വ്യാപാരികള്‍ നല്‍കുന്ന മറുപടി. ഇത് ഫ്രീസറില്‍നിന്ന് പുറത്തെടുത്ത് 2-3 ദിവസത്തിനകം ചീഞ്ഞുതുടങ്ങും. വെണ്ടയ്ക്ക, പച്ചമുളക് എന്നിവയിലും ഇത്തരത്തിലുള്ള കീടനാശിനി പ്രയോഗം സാധരണമാണ്.

വാഴപ്പഴവും മുന്തിരിയും കൊലയാളി


തമിഴ്‌നാട്ടില്‍നിന്ന് എത്തുന്ന വാഴപ്പഴം, മുന്തിരി എന്നിവ കാന്‍സര്‍ പോലെ കൊലയാളിയാണ്. വാഴ നടുന്നതുമുതല്‍ വിഷപ്രയോഗവും തുടങ്ങും. തങ്ങള്‍ നിശ്ചയിക്കുന്ന ദിവസം വെട്ടാവുന്ന വിധത്തില്‍ വാഴ കുലപ്പിക്കാന്‍ പോലും ഇവിടത്തെ കര്‍ഷകര്‍ക്ക് അറിയാം.
വാഴക്കൂമ്പില്‍ പോലും വിഷം പുരട്ടുന്ന ഇവര്‍ തങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വാഴപ്പഴം ഉപയോഗിക്കാറില്ല. മുന്തിരിയുടെ കാര്യവും അങ്ങനെതന്നെ. മുന്തിരി കൃഷിചെയ്യുന്നവര്‍ അവ രുചിച്ച് പോലും നോക്കാറില്ല. എന്നാല്‍ മലയാളി വളരെ ആവേശത്തോടെയും ആര്‍ത്തിയോടെയുമാണ് ഇവ രണ്ടും അകത്താക്കുന്നത്. തുടര്‍ച്ചയായ ഇവയുടെ ഉപയോഗം നമ്മുടെ ആരോഗ്യത്തെ കാന്‍സര്‍ പോലെ കാര്‍ന്നുതിന്നും.











Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  21 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  21 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  21 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  21 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  21 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  21 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  21 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  21 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  21 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  21 days ago