ബാബരി മസ്ജിദ് തകര്‍ക്കുന്നത് തടയുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു: മണിശങ്കര്‍ അയ്യര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ ഒന്നും ചെയ്യാനായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. എസ്.ഡി.പി.ഐ നടത്തിയ 'ഏക് ശ്യാം ബാബ്‌രി കെ നാം' എന്നപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബ്‌രി മസ്ജിദ് തകര്‍ക്കുന്നത് തടയുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ഒന്നും ചെയ്തില്ല.' ഭരണഘടനാവിരുദ്ധമായ ഈ നടപടിയെ എതിര്‍ക്കാത്തതില്‍ ഒരു ന്യായീകരണം പറയാനൊക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇക്കാര്യത്തില്‍ ഒരു ന്യായീകരണവും മുന്നോട്ടുവെക്കാന്‍ എനിക്കാവില്ല. ഇന്ത്യയെ വീണ്ടും വിഭജിക്കാനുള്ള നീക്കത്തെ തടയേണ്ടതായിരുന്നു. ഈ രാജ്യത്തിന്റെ അടിത്തറയായ ഹിന്ദുമുസ്‌ലിം ഐക്യം തകര്‍ക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയേയാണ് അന്ന് ലക്ഷ്യംവെച്ചത്.'
അതേസമയം ബാബ്‌രി മസ്ജിദ് തകര്‍ത്തതില്‍ മുഖ്യപങ്കുവഹിച്ചവര്‍ തന്നെ 2014 ല്‍ അധികാരത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയില്‍ എനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നും വിഷയത്തില്‍ രമ്യമായ പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."