HOME
DETAILS
MAL
കോട്ടയത്ത് ബസില്‍ നിന്ന് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം
backup
January 20 2020 | 06:01 AM
കോട്ടയം: ചവിട്ടുപടിയില്‍ നിന്ന് കയറുന്നതിന് മുന്‍പ് മുന്നോട്ടെടുത്ത ബസില്‍ നിന്നും വീണ് പരുക്കേറ്റ വയോധിക മരിച്ചു. കോട്ടയം വെളളൂര്‍ തെക്കേക്കൂറ്റ് അന്നമ്മ ചെറിയാന് ആണ് മരിച്ചത്.
ശനിയാഴ്ച്ച മണര്‍കാട് പള്ളി കവലയ്ക്ക് സമീപത്താണ് അപകടം നടന്നത്. ബസ്സില്‍ കയറിയപ്പോള്‍ ചവിട്ടുപടിയില്‍ ആദ്യ കാല് വച്ചതിനു പിന്നാലെ കണ്ടക്ടര്‍ ബെല്ലടിച്ചു. ബസ് മുന്നോട്ടെടുത്തതോടെ അന്നമ്മ ബസ്സില്‍നിന്ന് താഴേക്കു വീണു. രണ്ടു കാലുകളിലൂടെയും ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ വലതുകാല്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.
ബസുകാരുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ ആര്.ടി.ഒയും അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."