തര്‍ക്കം സ്വകാര്യമായി പരിഹരിക്കണം; മുഖ്യമന്ത്രിയ്ക്കും ഗവര്‍ണര്‍ക്കും ഒരുപോലെ തെറ്റുപറ്റിയെന്ന് ഒ.രാജഗോപാല്‍
ന്യൂഡല്‍ഹി: കേരള സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തുടരുന്ന തര്‍ക്കത്തില്‍ പ്രതികരണവുമായി ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍. കേരളത്തില്‍ ഭരണത്തിന് നേതൃത്വം നല്കുന്ന രണ്ട് സുപ്രധാന കേന്ദ്രങ്ങളാണ് ഗവര്‍ണറും മുഖ്യമന്ത്രിയും. രണ്ട് പേര്‍ക്കും ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കാനുണ്ട്. തര്‍ക്കങ്ങള്‍ സ്വകാര്യമായാണ് പരിഹരിക്കേണ്ടിയിരുന്നത്. ഗവര്‍ണറും സംയമനം പാലിക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍ ഇരുവരും പരസ്യമായി പരസ്പരം പോരടിക്കരുത്. ഇത് ആശ്വാസ്യകരമല്ല.അഭിപ്രായ വ്യത്യാസങ്ങള്‍ സ്വകാര്യമായി പരിഹരിക്കണമെന്നും അതിന് ധാരാളം മാര്‍ഗങ്ങള്‍ ഉണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായി സുപ്രിംകോടതിയെ സമീപിച്ചത് ഗവര്‍ണറെ അറിയിക്കേണ്ടത് മര്യാദയാണ്. ചട്ടലംഘനമാണോയെന്ന് നിയമവിദഗ്ധര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."