മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
പാലാ: പാലായിലെ രണ്ട് ബാങ്കുകളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. എറാണാകുളം ഉള്‍പ്പടെ വിവിധ സ്ഥലങ്ങളിലെ ബാങ്കുകളില്‍ ഇത്തരത്തില്‍ മുക്കുപണ്ടം വച്ച് തട്ടുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവരെന്ന് പൊലിസ് പറഞ്ഞു . മണ്ണത്തൂര്‍ വട്ടനാകുന്നേല്‍ സനല്‍(31), രാമപുരം അമനകര നെല്ലുകോട്ടില്‍ മനു(21) എന്നിവരാണ് പിടിയിലായത്.പാലാ വെള്ളാപ്പാട് മുള്ളനാല്‍ നിതിനെ(30) പൊലിസ് തെരയുകയാണ്. സനലും മനുവുമാണ് മുക്കുപണ്ടത്തില്‍ തീര്‍ത്ത ആഭരണം സ്ഥലത്തെത്തിച്ച് നിതിന്‍ മുഖേന് പണയംവച്ച് തുക തട്ടിയത്.
എസ് ബി ടി യുടെ മുത്തോലി ശാഖയില്‍ നിന്ന് 2.70ലക്ഷം രൂപയും കിഴതടിയൂര്‍ സഹകരണ ബാങ്കിന്റെ അരുണാപുരം ശാഖയില്‍ നിന്ന് 4.99 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വിവിധ സ്ഥലങ്ങളില്‍ മുക്കുപണ്ടം പണയം വയക്കുവാന്‍ വ്യ്ത്യസ്ത ആളുകളെയാണ് നിയോഗിക്കുന്നത്. പാലായില്‍ സനല്‍ എത്തിച്ച ആഭരണം ഉപയോഗിച്ച് പണയം വച്ചപ്പോള്‍ ലഭിച്ച തുക വീതിക്കുകയായിരുന്നു .60 ശതമാനം സനല്‍ ഉള്‍പ്പെടുന്ന സംഘത്തിനും 40 ശതമാനം നിതിനും ലഭിച്ചു.
മറ്റു സ്ഥലങ്ങളിലും തട്ടിപ്പുകള്‍ നടത്തുമ്പോഴും ഇതേ അനുപാതത്തിലാണ് തുക വീതിച്ചിരുന്നത്. എന്നാല്‍ നിതിന്‍ സംഘാങ്ങളോട് അറിയിക്കുന്നതില്‍ കൂടൂതല്‍ തുകയ്ക്ക് പണയം വച്ച് കൂടൂതല്‍ പണം കൈക്കലാക്കിയിരുന്നതായി പോലീസ് പറഞ്ഞു.തനി സ്വര്‍ണ്ണമെന്ന് തോന്നുന്ന ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിയാന്‍ ബാങ്കിലെ സ്വര്‍ണ്ണ പരിശോധകര്‍ക്കും സാധിച്ചിരുന്നില്ല. മലപ്പുറത്താണ് ഇത്തരത്തില്‍ ആഭരണങ്ങള്‍ നിര്‍മ്മിച്ചതെന്ന് പൊലിസ് പറയുന്നു.
ആഭരണം നിര്‍മ്മിച്ചവരെക്കുറിച്ച് പോലീസ് അന്വേക്ഷണം ആരംഭിച്ചു.ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ ഉരച്ചുനോക്കിയാലും തിരിച്ചറിയുവാന്‍ സാധിക്കില്ല .ഉരുക്കിയാല്‍ മാത്രമേ വ്യക്തമാവുകയുള്ളു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ,കോലഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ ബാങ്കുകളിലാണ് കൂടുതലായും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്.ഹാള്‍മാര്‍ക്ക് മുദ്രയോടുകൂടി നിര്‍മ്മിച്ചവയാണ് മുക്കുപണ്ടങ്ങള്‍. പരിശോധകന്റെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ പണയം സ്വീകരിച്ച് പണം നല്‍കിയത്. മാല,വള,ചെയിന്‍ തുടങ്ങിയ രൂപത്തിലുള്ള ആഭരണങ്ങളാണ് പണയംവച്ചത്.ഏതാനും ദിവസം മുന്‍പ് എസ് ബി ടിയുടെ മുത്തോലി ശാഖയില്‍ നിതിന്‍ മാല പണയം വച്ച് പണവുമായി പോയി. ആ സമയത്തെ നിധിന്റെ പെരുമാറ്റത്തില്‍ സംയശം തോന്നിയ ബ്രാഞ്ച് മാനേജര്‍ പണയ ഉരുപ്പടികള്‍ ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വീട്ടിലുള്ളവരുടെ പേരിലും ഇയാള്‍ മുക്കുപണ്ടം പണയം വച്ച് പണം വാങ്ങിയിട്ടുണ്ട്. പാലാ ഡിവൈഎസ്പി സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യന്‍, എസ് ഐ മോഹന്‍ദാസ്, എഎസ്‌ഐ രവികുമാര്‍, ഷാഡോ പൊലിസ് അംഗങ്ങളായ പ്രശാന്ത്, ദിലീപ് വര്‍മ്മ, അജികുമാര്‍, ഷിബു എന്‍ നായര്‍, അജീഷ് എന്നിവരടങ്ങുന്ന് സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."