സഊദി നോട്ട് പരിഷ്കരണം: എടിഎമ്മുകളില്‍ പണം സജ്ജീകരിക്കാന്‍ ആറുമാസ സമയം
റിയാദ്: സഊദിയില്‍ പരിഷ്കരിച്ച നോട്ടുകള്‍ എടി എമ്മുകളില്‍ സജ്ജീകരിക്കുന്നതിന് സഊദി മോണിറ്ററിംഗ് ഏജന്‍സി (സാമ) ആറു മാസത്തെ സമയം അനുവദിച്ചതായി സഊദി അറേബ്യയിലെ ബാങ്കുകളുടെ മീഡിയ സമിതി അധ്യക്ഷന്‍ തലഅത്ത് ഹാഫിള് വൃക്തമാക്കി. രാജ്യത്തെ ജനങ്ങള്‍ക്ക് യാതൊരു പ്രതിസന്ധിയും ഇല്ലാതെ വളരെ കൃത്യമായ രീതിയിലാണ് നോട്ട് പരിഷ്കരണം നടപ്പാക്കുന്നത്.
പുതിയ കറന്‍സികളും ലോഹ നിര്‍മ്മിത നാണയങ്ങളും സ്വീകരിക്കുവാനായി നിലവിലെ എടിഎം സംവിധാനം പുന:ക്രമീകരിക്കുമെന്നും ആറുമാസത്തെ സാവകാശം ഇതിനുവേണ്ടി സഊദി മോണിറ്ററി അതോറിറ്റി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ കറന്‍സികള്‍ സ്വീകരിക്കുന്നതിനായി എടിഎം മെഷീനുകള്‍ മാറ്റേണ്ടതില്ലെന്നും സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്രോഗ്രാം മാത്രം മാറ്റിയാല്‍ മതിയെന്നും തലഅത്ത് ഹാഫിള് കൂട്ടിച്ചേര്‍ത്തു.
പ്രോഗ്രാം മാറ്റുന്ന പദ്ധതി ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം തന്നെ പൂര്‍ത്തിയാക്കുവാന്‍ കഴിമെന്നാണ് പ്രത്യാശിക്കുന്നത്. ക്രമേണ പുതിയ നോട്ടുകളും നാണയങ്ങളും വിപണികള്‍ കയ്യടക്കുമെന്നതില് സംശയമില്ല. ഇതിനായി ബാങ്കുകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും സഊദി അറേബൃന് മോണിറ്ററി അതോറിറ്റി പുതിയ കറന്‍സികളുടെയും നാണയങ്ങളുടെയും വന്‍ ശേഖരം തന്നെ കൊടുത്തിട്ടുണ്ടെന്ന് തലഅത്ത് പറഞ്ഞു. എന്നാല്‍, രാജ്യത്തെ വിവിധ എ ടി എമ്മുകളില്‍ അപ്ഡേറ്റ് ചെയ്തതിനനുസരിച്ചു ഇതിനകം തന്നെ ചില നോട്ടുകള്‍ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."