കാലാനുസൃതമായ മാറ്റങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ വരുത്തണം
പാലാ: കാലാനുസൃതമായ മാറ്റങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എന്നാല്‍ സനാതന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് സമൂഹ്യനന്മയ്ക്ക് അത്യാവശ്യമാണെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
ടീച്ചേഴ്‌സ് ഗില്‍ഡ് സംഘടിപ്പിച്ച ഏ പ്ലസ് ജേതാക്കളുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരം ആപേക്ഷികമാണെങ്കിലും ജീവിത മൂല്യങ്ങള്‍ ചെലുത്തുന്ന സ്വാധീനം അനശ്വരമാണ്. വിജയത്തില്‍ അഹങ്കരിക്കാതെ അര്‍ഹതയുളളവരെ സഹായിക്കുന്നതിലാണ് വ്യക്തിത്വത്തിന്റെ മഹത്വമെന്ന് ബിഷപ്പ് പറഞ്ഞു. കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ അധ്യക്ഷത വഹിച്ചു. ജോസി എബ്രഹാം എം.പി മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തില്‍ ടീച്ചേഴ്‌സ് ഗില്‍ഡ് അസോസിയേഷന്‍ രൂപതാ പ്രസിഡന്റ് സന്തോഷ് കാവുകാട്ട്, സ്റ്റീഫന്‍ മാനുവല്‍, സാബു മാത്യു, സോയി തോമസ്, ഫാ. ജോസഫ് മേപ്രകരോട്ട്, സ്മിതാ ബാബു എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളത്തില്‍ വച്ച് ലാന്റേണ്‍ മാസികയും പ്രസംഗവേദിയില്‍ എന്ന പുസ്തകത്തിന്റെയും പ്രകാശന കര്‍മ്മം ബിഷപ്പ് നിര്‍വ്വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഏ പ്ലസ് നേടിയ 437 വിദ്യാര്‍ത്ഥികള്‍ക്ക് മെഡലുകളും പുരസ്‌കാരങ്ങളും നല്‍കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."