HOME
DETAILS

സ്വദേശിവല്‍ക്കരണ പരിശോധന; നിരവധി സ്ഥാപനങ്ങള്‍ തുറന്നില്ല

  
backup
January 08 2019 | 11:01 AM

swadeshi-valkaranam6

 

നിസാര്‍ കലയത്ത്#


ജിദ്ദ: സ്വദേശിവല്‍ക്കരണം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധന ഭയന്ന് രാജ്യത്ത് നിരവധി ഷോപ്പുകള്‍ അടഞ്ഞ് കിടന്നു. 12 മേഖലയിലെ സഊദിവത്ക്കരണ പ്രക്രിയയിലെ മൂന്നാം ഘട്ടം കഴിഞ്ഞ തിങ്കളാഴ്ച മുതലാണു ആരംഭിച്ചത്. അന്ന് മുതല്‍ സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധനകളുണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈസ്‌റ്റേണ്‍ പ്രവിശ്യകളിലും രാജ്യത്തെ മറ്റു പ്രവിശ്യകളിലും നിരവധി കടകളാണു കഴിഞ്ഞ രണ്ടു ദിവസങ്ങളായി അടഞ്ഞ് കിടന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. മെഡിക്കല്‍ എക്യുപ്‌മെന്റ്‌സ് വില്‍ക്കുന്ന കടകള്‍ പകുതിയും ചൊവ്വാഴ്ചയും തുറന്നിരുന്നില്ല.
സഊദിവത്ക്കരണ നിയമങ്ങള്‍ കൂടുതല്‍ സഊദികളെ ജോലിക്ക് നിയമിക്കാന്‍ തൊഴിലുടമകളെ പ്രാപ്തരാക്കുമെന്നും അത് തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്നുമാണു വിലയിരുത്തല്‍.
കെട്ടിടനിര്‍മ്മാണ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍, കാര്‍ സ്‌പെയര്‍ പാര്‍ട്‌സ് ഷോപ്പുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍, കാര്‍പ്പറ്റ് ഷോപ്പുകള്‍, ബേക്കറികള്‍ എന്നിവയാണു തിങ്കളാഴ്ച മുതല്‍ 70 ശതമാനം സഊദിവത്ക്കരണത്തിനു വിധേയമായത്.
കഴിഞ്ഞ സെപ്തംബര്‍ 11 മുതലായിരുന്നു സഊദിവത്ക്കരണം 12 മേഖലകളില്‍ ബാധകമാക്കുന്ന നിയമം ഒന്നാം ഘട്ടം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ കാര്‍,ബൈക്ക് ഷോറൂമുകള്‍, റെഡിമെയ്ഡ് ഗാര്‍മന്റ്‌സ്, ഹോം ആന്റ് ഓഫീസ് ഫര്‍ണീച്ചര്‍, പാത്രക്കടകള്‍ എന്നിവയാണു സഊദിവത്ക്കരണത്തിനു വിധേയമായത്. പിന്നീട് നവംബര്‍ 9 മുതല്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക് ഷോപ്പുകള്‍, വാച്ച് കടകള്‍, കണ്ണടക്കടകള്‍ എന്നിവയും 70 ശതമാനം സഊദിവത്ക്കരണത്തിനു വിധേയമായി.
അതേ സമയം സഊദിവത്ക്കരണം പിന്നീട് രണ്ട് മേഖലകളിലേക്ക് കൂടെ നീട്ടിക്കൊണ്ടുള്ള നിയമത്തിനു തൊഴില്‍ മന്ത്രി കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കിയിട്ടുണ്ട്. അത്തര്‍ കടകളും എല്ലാ തരം തുണിത്തരങ്ങള്‍ വില്‍ക്കുന്ന കടകളുമാണു പുതുതായി സഊദിവത്ക്കരണത്തിനു വിധേയമാകുക. ഇതോടെ 70 ശതമാനം സഊദിവത്ക്കരണം 14 മേഖലകളിലേക്ക് കടന്നിരിക്കുകയാണു.
അതോടൊപ്പം സഊദിയിലെ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായിക്കൊണ്ട് ചെറുകിട സ്ഥാപനങ്ങള്‍ക്കും ലെവി വരുമെന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ജോലിക്കാര്‍ എണ്ണത്തില്‍ കുറവായ കഫീലുമാരുടെ കീഴില്‍ ലെവി കൊടുക്കാതെ കഴിഞ്ഞിരുന്ന പ്രവാസികളെ ഇത് ദോഷകരമായി ബാധിക്കും. ഈ വരുന്ന മെയ് മുതല്‍ നിലവില്‍ ലെവി ഇളവ് ആനുകൂല്യം അനുഭവിക്കുന്ന എല്ലാ ചെറുകിട സ്ഥാപനങ്ങള്‍ക്കും ലെവി ബാധകമാകുമെന്നാണു റിപ്പോര്‍ട്ടിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  3 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 days ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 days ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 days ago