HOME
DETAILS
MAL
അയോധ്യകേസ് ജനുവരി 10ന് പരിഗണിക്കും; കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്
backup
January 08 2019 | 13:01 PM
ന്യൂഡല്‍ഹി: സുപ്രിം കോടതി അയോധ്യകേസ് ഈ മാസം 10ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എന്‍.വി രമണ, യു.യു ലളിത്, ഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് ബെഞ്ച്. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരേ സമര്‍പ്പിക്കപ്പെട്ട 16 അപ്പീലുകളാവും പരിഗണിക്കുക.
കേസിന്റെ വാദം നേരത്തെ മൂന്നംഗ ബെഞ്ചാണ് പരിണിച്ചിരുന്നത്. കേസില്‍ എങ്ങനെ വാദം കേള്‍ക്കണം, അന്തിമവാദം എപ്പോഴാണ് തുടങ്ങുക എന്നീ കാര്യങ്ങള്‍ 10ാം തിയ്യതിയാണ് പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."