അബുദാബി എസ് കെ എസ് എസ് എഫ് മുസഫ ഏരിയക്ക് പുതിയ നേതൃത്വം
അബുദാബി: അബുദാബി എസ് കെ എസ് എസ് എഫ് മുസഫ ഏരിയക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.
യു.എ.ഇ നാഷണല്‍ എസ് കെ എസ് എസ് എഫ് നടത്തിവരുന്ന മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2020-22 കാലയളവിലേക്കുള്ള അബുദാബി-മുസഫ ഏരിയ കമ്മറ്റിയാണ് കഴിഞ്ഞ ദിവസം നടന്ന ജനറൽബോഡിയില്‍ തിരഞ്ഞെടുത്തത്.
മുഖ്യ ഭാരവാഹികൾ:
ഉമർ വാഫി (പ്രസിഡന്റ്), ജംഷീർ റഹ് മാനി (ജനറൽ സെക്രട്ടറി), അഷ്റഫ് കൈതക്കുണ്ട്(ട്രഷറർ), ശുഐബ് എം ചേളാരി (വർക്കിങ്ങ് സെക്രട്ടറി).
മറ്റു ഭാരവാഹികള്‍:
അബ്ദുൽ റസാഖ് ഫൈസി, റിയാസ് വാഫി, ഡോ.ജാഫർ ഹുദവി, ഡോ.സൈതലവി ഹുദവി (വൈസ് പ്രസിഡന്റുമാർ) ശഫീഖ് വാഫി, നജീബ് കുറ്റ്യാടി, അബ്ദുറഹ്മാൻ പടന്നക്കാട് (ജോയിന്റ് സെക്രട്ടറിമാർ)
മുസഫ ശാബിയ പന്ത്രണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ എസ് കെ എസ് എസ് എഫ് നാഷണൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹമാൻ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ഏരിയ നിരീക്ഷകരായ സംസ്ഥാന നേതൃത്വം ശാഫി വെട്ടിക്കാട്ടീരി, അഡ്വ.ശറഫുദ്ദീൻ, റഫീഖുദ്ദീൻ തങ്ങൾ ഹുദവി എന്നിവർ സംസാരിച്ചു. അബ്ദുൽ റസാഖ് ഫൈസി സ്വഗതവും അഷ്റഫ് കൈതക്കുണ്ട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."