HOME
DETAILS

വിധിക്ക് കാത്തുനില്‍ക്കാതെ സമരജ്വാലയായിത്തീരുക

  
backup
January 21 2020 | 02:01 AM

editorial-21-01-2020


പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രിംകോടതിയില്‍ നല്‍കിയ അറുപതിലധികം ഹരജികള്‍ നാളെ കോടതി പരിഗണിക്കാനിരിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍സിബല്‍ ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവന ശ്രദ്ധിക്കപ്പെടേണ്ടതാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളടക്കമുള്ള സര്‍ക്കാറുകള്‍ എത്രയുംപെട്ടെന്ന് സാധ്യമാകും വിധത്തില്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമം ഭരണഘടനക്ക് വിധേയമാണെന്നും പാര്‍ലമെന്റ് പാസാക്കിയ നിയമം സംസ്ഥാനങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥമാണെന്നും കോടതി നിലപാടെടുത്താല്‍ പിന്നീട് ഒന്നും ചെയ്യാന്‍ കഴിയാതെവരും. കപില്‍ സിബലിന്റെ അഭിപ്രായത്തെ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദും പിന്തുണച്ചു എന്നത് ഈ പ്രശ്‌നത്തിന്റെ ഗൗരവത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തിനുമേല്‍ ഇത്തരം നിയമങ്ങള്‍ അടിച്ചേല്‍പിക്കാനാവില്ലെന്നും പ്രമുഖ നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും വിധിക്ക് കാത്തുനില്‍ക്കാതെ സമരജ്വാലയായി തുടരുക എന്നത് തന്നെയാണ് കപില്‍ സിബല്‍ അടക്കമുള്ള നിയമവിദഗ്ധര്‍ പറയുന്നത്.
ഓരോ സംസ്ഥാന നിയമസഭകള്‍ക്കും ഭരണഘടനാ വിരുദ്ധമായ കേന്ദ്ര നിയമങ്ങള്‍ക്കെതിരേ അഭിപ്രായം പറയുവാനും പ്രമേയം പാസാക്കാനും നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാനും ഭരണഘടനാപരമായ അവകാശമുണ്ട്. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ വിലക്ക് വാങ്ങിയ ഭൂരിപക്ഷം ഉപയോഗിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയ പൗരത്വ നിയമ ഭേദഗതി കോടതി ഭരണഘടനാപരമാണെന്ന് പ്രഖ്യാപിച്ചാല്‍ അതിനെ എതിര്‍ക്കുക എന്നത് പിന്നീട് പ്രശ്‌നമാകും. ഇതിനുള്ള ഏകപോംവഴി സമരം ശക്തിപ്പെടുത്തുക എന്നത്തന്നെയാണ്.
നമ്മുടെ ഭരണഘടന മഹത്തരമാണെങ്കിലും കേന്ദ്രസര്‍ക്കാറിന് നല്‍കുന്ന അമിതാധികാരം ഭരണഘടനാ വിരുദ്ധമായ പല നിയമങ്ങള്‍ക്കും വഴിവെക്കുന്നു എന്നതാണ് പൗരത്വ നിയമ ഭേദഗതിയിലൂടെ വെളിപ്പെടുന്നത്. ഭരണഘടനയില്‍ പറയുന്ന 256-ാം വകുപ്പ് പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ നടപ്പില്‍വരുത്താന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണെന്നാണ്. ഇത്തരമൊരു വകുപ്പ് ഭരണഘടനയില്‍ ഭരണഘടനാ ശില്‍പികള്‍ എഴുതിചേര്‍ത്തത് പില്‍ക്കാലത്ത് വരുന്ന സംഘ്പരിവാര്‍ സര്‍ക്കാറുകള്‍ പോലുള്ള ഛിദ്രശക്തികള്‍ ഉപയോഗപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. സദുദ്ദേശ്യവുമായിരുന്നു ഇത്തരമൊരു വകുപ്പിന് ആധാരം.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ സ്വയംഭരണം ആവശ്യപ്പെട്ട് കലാപങ്ങള്‍ സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വലിയതോതിലുള്ള അധികാരങ്ങള്‍ നല്‍കുന്നത് രാജ്യത്തെ ഛിന്നഭിന്നമാക്കുമെന്ന ദീര്‍ഘകാഴ്ചയിലാണ് ഭരണഘടന ഒരളവോളം കേന്ദ്രീകൃതമായത്. ഈ സൗകര്യമാണ് ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ ഉപയോഗപ്പെടുത്തികൊണ്ടിരിക്കുന്നതും. രാജ്യത്തെ ഏകോപിച്ചുനിര്‍ത്താനായിരുന്നു ഭരണഘടനാ ശില്‍പികള്‍ കേന്ദ്രത്തിന് വിപുലമായ അധികാരങ്ങള്‍ നല്‍കിയതെങ്കില്‍ രാജ്യത്തെ ഛിന്നഭിന്നമാക്കാനാണ് അതേ അധികാരം സംഘ്പരിവാര്‍ ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ ഭരണഘടനയുടെ 131-ാം വകുപ്പ് പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രിംകോടതിയില്‍ സ്യൂട്ട് ഹരജി നല്‍കിയത്.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലും ഭരണഘടനാപരമായ തര്‍ക്കങ്ങളുണ്ടാകുമ്പോഴാണ് റിട്ട് ഹരജികളില്‍നിന്ന് വ്യത്യസ്ഥമായ സ്യൂട്ട് ഹരജികള്‍ ഫയല്‍ ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കിയത് വഴി ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തമ്മില്‍ തര്‍ക്കത്തിലാണെന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
അതനുസരിച്ച് കോടതിയില്‍നിന്ന് എന്ത് വിധിപ്രസ്താവമാണ് ഉണ്ടാവുക എന്ന ആകാംക്ഷയും പൊതുസമൂഹത്തിനുണ്ട്. ഇത് സംസ്ഥാനവും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള തര്‍ക്കവിഷയമല്ലെന്ന് കോടതി വിധിച്ചാല്‍ അത്ഭുതപ്പെടേണ്ടതുമില്ല. സമീപകാലത്തെ സുപ്രിംകോടതി വിധികള്‍ പലതും പ്രതീക്ഷിക്കുന്നതിനപ്പുറമായിരുന്നു. ബാബരി മസ്ജിദ് പൊളിച്ച് മാറ്റിയത് ക്രിമിനല്‍ കുറ്റമാണെന്ന് കണ്ടെത്തിയ കോടതി പിന്നീട് മധ്യസ്ഥന്റെ റോളിലേക്ക് മാറുന്നതാണ് കണ്ടത്. ബാബരി മസ്ജിദ് നിന്നസ്ഥലത്ത് ക്ഷേത്രം പണിയാനും പള്ളി പണിയുവാന്‍ വേറെ അഞ്ച് ഏക്കര്‍ നല്‍കാനുമായിരുന്നു വിധി. ഇതൊരു വിധിയല്ല. മധ്യസ്ഥമായിരുന്നു.
അതേപോലെ കശ്മിരിലെ ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ ലംഘനവും നടന്നിട്ടും അതിനെതിരേ സുപ്രിംകോടതിയെ സമീപിച്ചിട്ടും ഇപ്പോഴും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. അടിയന്തരഘട്ടങ്ങളില്‍ മാത്രമേ നിരോധനാജ്ഞ പുറപ്പെടുവിക്കാനും ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കാനും പാടുള്ളൂവെന്നും ഇത് പുനഃസ്ഥാപിക്കുന്നത് പരിശോധിക്കണമെന്ന് സുപ്രിംകോടതി പറഞ്ഞിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. പകരം കേന്ദ്രമന്ത്രിമാരുടെ ഒരു സംഘത്തെ കശ്മിരിലേക്ക് അയക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ അരുണാചലില്‍ കോണ്‍ഗ്രസ് മന്ത്രിസഭയെ പിരിച്ച്‌വിട്ട രാഷ്ട്രപതിയുടെ നടപടിയെ ഭരണഘടനാപരമായിതന്നെ സുപ്രിംകോടതി റദ്ദാക്കിയിട്ടുമുണ്ട്.
സുപ്രിംകോടതിയുടെ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ച് ഒരു ഭീകരനിയമത്തെ നിസ്സംഗതയോടെ അഭിമുഖീകരിക്കേണ്ട സമയമല്ല ഇതെന്നാണ് കപില്‍ സിബല്‍ പറയുന്നത്. നാളെ ഈ കേസ് കോടതി പരിഗണിക്കും മുമ്പ് ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും അതിനനുസരിച്ച് കോടതിയെ സമീപിക്കുകയും വേണമെന്നാണ് കപില്‍ സിബല്‍ ആവശ്യപ്പെടുന്നത്. അങ്ങിനെവരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക്‌മേല്‍ കേന്ദ്രത്തിന് ഈ നിയമം നടപ്പിലാക്കാന്‍ നിര്‍ബന്ധിക്കാനാവില്ല. അതിനുവേണ്ടത് നിരന്തരമായ പോരാട്ടം തന്നെയാണെന്നും അദ്ദേഹം പറയുന്നു.
ഏതൊരു കരിനിയമത്തെയും പിന്നീട് പരാജയപ്പെടുത്തുവാന്‍ കഴിയുക ജനമുന്നേറ്റ സമരങ്ങള്‍ക്ക് തന്നെയാണ്. ജനകോടികളുടെ സമരങ്ങള്‍ക്ക് മുന്നില്‍ പരാജയപ്പെടാത്ത ഭരണകൂട ധാര്‍ഷ്ട്യങ്ങളോ ജനാധിപത്യ വിരുദ്ധ നിയമങ്ങളോ നിലനിന്നിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago