എച്ച്1 എന്‍1 പനിക്കെതിരേ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: എച്ച്1 എന്‍1 പനിയ്‌ക്കെതിരേ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ജലദോഷപ്പനികള്‍ പോലെ തുമ്മലിലൂടെയും ചുമയിലൂടെയുമാണ് ഇത് പകരുന്നതെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
2009മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി പടരുന്ന രോഗം ഈ വര്‍ഷം സംസ്ഥാനത്ത് കൂടുതലായതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഡോക്ടര്‍മാര്‍ പനിക്കെതിരേ ജാഗ്രത പാലിക്കേണ്ടതും നിലവിലുള്ള മാര്‍ഗരേഖ പ്രകാരം ചികിത്സ പരിഗണിക്കേണ്ടതുമാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
അതേ സമയം ജനങ്ങളുടെ ഇടയില്‍ പരിഭ്രാന്തിയുണ്ടാവേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. എന്നാല്‍ ജലദോഷപ്പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ട്, മുതലായ ലക്ഷണമുള്ള രോഗികള്‍ ഈ ലക്ഷണങ്ങള്‍ സാധാരണ സമയം കൊണ്ട് കുറഞ്ഞില്ലെങ്കില്‍ ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം.
ഗര്‍ഭിണികള്‍ ഈ രോഗ ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രമേഹം, ഹൃദ്രോഗം, ബി.പി, കരള്‍, വൃക്കരോഗം മുതലായ ആരോഗ്യ പ്രശ്‌നമുള്ളവര്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."