HOME
DETAILS

മതിലില്‍ ഉറച്ച 'ഐക്യം' ഉലയുന്നു

  
backup
January 08 2019 | 19:01 PM

%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%90%e0%b4%95%e0%b5%8d%e0%b4%af%e0%b4%82-%e0%b4%89%e0%b4%b2%e0%b4%af

#സുനി അല്‍ഹാദി


കൊച്ചി: വനിതാ മതിലില്‍ ഇടതുമുന്നണിയുണ്ടാക്കിയ മുന്നേറ്റം സാമ്പത്തിക സംവരണത്തില്‍ തട്ടി ഉലയുമെന്ന് ആശങ്ക. സാമ്പത്തിക സംവരണ വിഷയത്തില്‍ 'മതിലില്‍ കൈകോര്‍ത്ത' പിന്നാക്ക വിഭാഗങ്ങളുടെയും ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എമ്മിന്റെയും നിലപാടുകള്‍ പരസ്പരവിരുദ്ധമായതാണ് കാരണം.
സി.പി.എം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക സംവരണം വേണമെന്ന ആശയത്തെ സ്വാഗതം ചെയ്യുമ്പോള്‍ മതിലില്‍ അണിനിരന്ന എസ്.എന്‍.ഡി.പിയും കെ.പി.എം.എസ് പുന്നല വിഭാഗവുമെല്ലാം ഈ നിലപാടിന് എതിരാണ്.
സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നത് വനിതാ മതിലില്‍ സര്‍ക്കാരിന്റെ എതിര്‍പക്ഷത്തുനിന്ന എന്‍.എസ്.എസും മറ്റുമാണ്. ശബരിമലയിലെ യുവതീപ്രവേശനത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രശ്‌നങ്ങളെ പിന്നാക്കക്കാരെ കൂടെനിര്‍ത്തി നേരിടുകയെന്ന തന്ത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള കെ.പി.എം.എസും വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ്.എന്‍.ഡി.പിയും ഉള്‍പ്പെടെ 174 സംഘടനകളെയാണ് സി.പി.എം കൂടെനിര്‍ത്തി വന്‍മതില്‍ തീര്‍ത്തത്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വനിതാമതില്‍ തീര്‍ത്തത്.
മതില്‍ വിജയിപ്പിക്കാനായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി ജനറല്‍ കൗണ്‍സിലിനു രൂപംനല്‍കിയതും ഐക്യം ഊട്ടിഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.
അഖില കേരള വിശ്വകര്‍മ മഹാസഭ, ശ്രീനാരായണ ധര്‍മവേദി, ഹിന്ദുപാര്‍ലമെന്റ്, അഖില കേരള ധീവര സഭ, സാമൂഹ്യസമത്വ മുന്നണി, ദലിത് ഫെഡറേഷന്‍, ആള്‍ ഇന്ത്യ വീരശൈവമഹാ സഭ, ആദിവാസി ക്ഷേമസമിതി, അഖില കേരള എഴുത്തച്ഛന്‍ സമാജം, കെ.എന്‍.എം.എസ്, ചേരമാള്‍ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി, കേരള ബ്രാഹ്മണ സഭ തുടങ്ങിയവരെയൊക്കെ കൂടെനിര്‍ത്താനും സി.പി.എമ്മിന് കഴിഞ്ഞു. ദേശീയപാതയില്‍ ലക്ഷക്കണക്കിന് വനിതകള്‍ അണിനിരന്ന വനിതാ മതില്‍ വന്‍മതിലായപ്പോള്‍ ഈ സംഘടനകളെയൊക്കെ വരും തെരഞ്ഞെടുപ്പില്‍ കൂടെനിര്‍ത്താമെന്ന ഉത്തമവിശ്വാസത്തിലായിരുന്നു പിണറായിയും കൂട്ടരും.
എന്നാല്‍, കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തൊടുത്ത വജ്രായുധമായ സാമ്പത്തിക സംവരണം ഇടതുമുന്നണിക്ക് തിരിച്ചടിയായിരിക്കുകയാണ്. മുന്നാക്ക സമുദായങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് തീരുമാനം.
പിണറായി സര്‍ക്കാര്‍ നേരത്തെതന്നെ ഇത്തരം സംവരണത്തെ അനുകൂലിച്ചിരുന്നു. കഴിഞ്ഞദിവസത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരേ നിത്യവും മുറവിളികൂട്ടുന്ന എന്‍.എസ്.എസും സംവരണ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു.
എന്നാല്‍, വനിതാമതില്‍ കെട്ടിപ്പടുക്കാന്‍ കൂടെനിന്ന കെ.പി.എം.എസ് പോലുള്ള സംഘടനകളൊക്കെ സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നത് സി.പി.എമ്മിന് കനത്ത ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്.


സി.പി.എം നിലപാട് തള്ളി വി.എസ്

തിരുവനന്തപുരം: സാമ്പത്തിക സംവരണത്തെ സ്വാഗതംചെയ്ത സി.പി.എം നിലപാട് തള്ളി ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. സാമൂഹ്യ അനീതിക്കെതിരേ ആവശ്യമായ ജനാധിപത്യ അവകാശമാണ് സംവരണമെന്നും രാജ്യവ്യാപകമായി ചര്‍ച്ച ചെയ്ത മേശഷമേ അത് നടപ്പാക്കാവൂവെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
ഹീനമായ കുലത്തൊഴിലുകളും തൊട്ടുകൂടായ്മയും മൂലം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹ്യ അനീതിക്കെതിരേയുള്ള ജനാധിപത്യ അവകാശമാണ് സംവരണം. സവര്‍ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുകയെന്ന ഏക ലക്ഷ്യവുമായിട്ടാണ് ബി.ജെ.പി സാമ്പത്തിക സംവരണം പ്രഖ്യാപിച്ചിരിക്കുന്നത്. സംവരണം എന്നത് ഒരു സാമ്പത്തിക പദ്ധതിയല്ല. അതുകൊണ്ടാണ് ജനാധിപത്യത്തിന്റെ സത്തയുമായി യോജിച്ചുപോവാത്ത സാമ്പത്തിക സംവരണത്തെ സി.പി.എം പിന്തുണക്കാതിരുന്നത്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഇതുപോലൊരു മന്ത്രിസഭാ തീരുമാനമുണ്ടായപ്പോള്‍ സി.പി.എം അതിന്റെ പൊള്ളത്തരം തുറന്നുകാട്ടിയിട്ടുണ്ട്.
സംവരണം പോലുള്ള കാര്യങ്ങളെ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി തരംതാഴ്ത്താനുള്ള ബി.ജെ.പിയുടെ നീക്കം തുറന്നുകാട്ടപ്പെടണമെന്ന് പറഞ്ഞാണ് വി.എസ് തന്റെ പ്രസ്താവന അവസാനിക്കുന്നത്. കഴിഞ്ഞ ദിവസം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്വാഗതം ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago