HOME
DETAILS
MAL
ജിഷ വധം; ജോമോനെതിരേ പി.പി തങ്കച്ചന് നിയമനടപടിക്ക്
backup
June 11 2016 | 02:06 AM
തിരുവനന്തപുരം: ജിഷ വധവുമായി ബന്ധപ്പെടുത്തി തനിക്കെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജോമോന് പുത്തന്‍പുരയ്ക്കലിനെതിരേ യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് വക്കീല്‍ നോട്ടീസ് അയച്ചു.
സത്യത്തിന്റെ ഒരു കണികപോലുമില്ലാതെ സമൂഹമധ്യത്തില്‍ തന്നെ മോശക്കാരാനാക്കാനുള്ള ജോമോന് പുത്തന്‍പുരയ്ക്കലിന്റെ പ്രസ്താവന നിരുപാധികം പിന്‍വലിച്ചു മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും കേസുകള്‍ ഫയല്‍ ചെയ്യുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."