സിറിയന്‍ സമാധാന ചര്‍ച്ചക്ക് ജനീവയില്‍ തുടക്കം
ജനീവ: ദീര്‍ഘകാലത്തെ ഇടവേളക്കു ശേഷം സിറിയന്‍ സമാധാനചര്‍ച്ചക്ക് വീണ്ടും ജനീവയില്‍ തുടക്കം. യു.എന്‍ നേതൃത്വത്തിലാണ് ബശ്ശാര്‍ സര്‍ക്കാര്‍ പ്രതിനിധികളും വിമതരുമടങ്ങുന്ന ചര്‍ച്ചക്ക് സ്വിറ്റ്സര്‍ലന്‍ഡ് നഗരത്തില്‍ ഇന്നലെ തുടക്കമായത്.
സിറിയയുടെ യു.എന്‍ അംബാസഡര്‍ ബശാര്‍ അല്‍ ജഅ്ഫരിയാണ് ചര്‍ച്ചയില്‍ സിറിയന്‍ സര്‍ക്കാര്‍ സംഘത്തെ നയിക്കുന്നത്. കാര്‍ഡിയോളജിസ്റ്റ് കൂടിയായ നാസറുല്‍ ഹരീരിയും നിയമവിദഗ്ധനായ മുഹമ്മദ് സബ്റയും പ്രതിപക്ഷ സംഘത്തെയും നയിക്കുന്നു. സര്‍ക്കാര്‍ പ്രതിനിധികള്‍ നേര്‍ക്കുനേര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് സിറിയയിലെ പ്രതിപക്ഷ സംഘം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
സിറിയയില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തിനു താല്‍ക്കാലികമായെങ്കിലും അന്ത്യംകുറിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ചര്‍ച്ചാവേളയില്‍ രാജ്യത്തു തുടരുന്ന സൈനിക നീക്കം അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് ജനീവയില്‍ തന്നെ യു.എന്‍ നേതൃത്വത്തില്‍ സമാധാന ചര്‍ച്ച നടന്നിരുന്നെങ്കിലും ഇരുവിഭാഗവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."