ദുരിതജീവിതം കടന്ന് അഫ്സല് നാട്ടിലേക്ക് മടങ്ങി
ദമാം: ഹൗസ് ഡ്രൈവര്‍ വിസയിലെത്തി ദുരിതത്തിലായ മലയാളി ഹൗസ് ഡ്രൈവര്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങി. മലപ്പുറം പൊന്നാനി സ്വദേശിയായ മുഹമ്മദ് അഫ്സലാണ് ദമാമില്‍നിന്നു മടങ്ങിയത്.
നാട്ടിലെ നിര്‍ധന കുടുംബത്തിന്റെ അത്താണിയായ അഫ്സല് ഏറെ പ്രതീക്ഷയോടെയാണ് ഒന്നരവര്‍ഷം മുന്‍പ് ദമാമിലെ ഒരു സഊദി പൗരന്റെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലിക്കെത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി ദുരിതജീവിതമായിരുന്നു ഇവിടെ നേരിടേണ്ടി വന്നത്. തുടര്‍ന്ന്, തനിക്ക് എക്സിറ്റ് തരണമെന്ന് സ്പോണ്‍സറോട് അഫ്സല് ആവശ്യപ്പെട്ടപ്പോള്‍ 10,000 റിയാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. പിന്നീട് സുഹൃത്തുക്കളുടെ ഉപദേശമനുസരിച്ച് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ദമാമിലെ ലേബര്‍ കോടതിയില്‍ അഫ്സല് കേസ് ഫയല്‍ ചെയ്തു.
കോടതിയുടെ ആദ്യ സിറ്റിങ്ങില്‍ തന്നെ ഹാജരായ സ്പോണ്സറുമായി സാമൂഹ്യപ്രവര്‍ത്തകന്‍ ഷാജി മതിലകം ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി. ഇതിനൊടുവില്‍ നഷ്ടപരിഹാരമില്ലാതെ ഫൈനല്‍ എക്സിറ്റും വിമാനടിക്കറ്റുമടക്കം അഫ്സലിനെ നാട്ടിലേക്ക് അയക്കാന്‍ സ്പോണ്സര് സമ്മതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."