HOME
DETAILS

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കെജ്‌രിവാള്‍ കാത്തുനിന്നത് മണിക്കൂറുകളോളം: ഗൂഢാലോചനയുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി

  
backup
January 21, 2020 | 1:48 PM

aravind-kejriwal-nomination-issue

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കാത്തുനിന്നത് മണിക്കൂറുകളോളം. പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാന ദിനമായ ചൊവ്വാഴ്ച അപ്രതീക്ഷിതമായി സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടതാണ് കെജരിവാളിന് കാത്തുനില്‍ക്കേണ്ട അവസ്ഥ സൃഷ്ടിച്ചത്. നാല്‍പ്പത്തിയഞ്ചാം നമ്പര്‍ ടോക്കണാണ് കെജരിവാളിന് ലഭിച്ചത്. വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി.

അതേ സമയം പത്രികസമര്‍പ്പിക്കാന്‍ ആളുകള്‍ വര്‍ധിച്ചതില്‍ കെജ്‌രിവാള്‍ സന്തോഷം രേഖപ്പെടുത്തി. 'നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനായി കാത്തുനില്‍ക്കുകയാണ്. എന്റെ ടോക്കണ്‍ നമ്പര്‍ 45 ആണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ജനാധിപത്യപരമായ പ്രക്രിയയില്‍ പങ്കെടുക്കാന്‍ നിരവധിപേര്‍ എത്തുന്നതില്‍ സന്തോഷമുണ്ട്'-കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

100 പേരാണ് പത്രിക സമര്‍പ്പിക്കാനായി ഡല്‍ഹി ജാമ്നഗര്‍ ഹൗസില്‍ എത്തിയിരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയവരുടെ ക്യൂ നീണ്ടതോടെ അധികൃതര്‍ ടോക്കണ്‍ ഏര്‍പ്പെടുത്തി. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുള്ളില്‍ ഓഫീസിലെത്തിയ എല്ലാവര്‍ക്കും പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  6 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  6 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  6 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  6 days ago
No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  6 days ago
No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  6 days ago
No Image

നെതന്യാഹു യുദ്ധക്കുറ്റവാളി; നിയമം അനുവദിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി

International
  •  6 days ago
No Image

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സമരം ശക്തം; ജന്തർ മന്തറിൽ നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം 21 ആയി

National
  •  6 days ago