ഖനനാനുമതിയുള്ള ക്വാറികള്‍ക്കും പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നുവെന്ന് പരാതി
കൊല്ലം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈവര്‍ഷം നവംബര്‍ വരെ ഖനനാനുമതിയുള്ള ക്വാറികള്‍ക്കു പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതായി പരാതി. മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്തമായി കൊല്ലത്ത് റവന്യൂ,പൊലിസ്,ജിയോളജി വിഭാഗം ഇത്തരം ക്വാറികള്‍ക്കു അനുമതി നിഷേധിച്ചിരിക്കുകയാണ്.
നിലവില്‍ പത്തനംതിട്ടയില്‍ നിന്നാണ് കൊല്ലത്തെ ചില ക്രഷര്‍ യൂനിറ്റുകളിലേക്ക് പാറ എത്തിക്കുന്നത്. ഉന്നതങ്ങളില്‍ ബന്ധമുള്ള പത്തനംതിട്ടയിലെ ക്വാറി ഉടമയുടെ താല്‍പര്യമാണ് ജില്ലയിലെ ക്വാറികള്‍ക്ക് ഖനനാനുമതി നിഷേധിക്കുന്നതിനു പിന്നിലെന്നാണ് സൂചന. ശബരിമല ഭാഗങ്ങളില്‍ നിന്നെത്തുന്ന പാറക്കും മെറ്റിലും മാത്രമേ ജില്ലയിലെ ഉപഭോക്താക്കള്‍ക്കു ലഭിക്കുകയുള്ളു എന്നാണ് നിലവിലെ സ്ഥിതി. സുപ്രീംകോടതി വിധിയില്‍ പറയുന്നതിനനുസരിച്ചുള്ള സഹായങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. 22 മുതല്‍ പത്തനാപുരം,പുനലൂര്‍ താലൂക്കുകളില്‍ പാറയും പാറ ഉല്‍പ്പന്നങ്ങളും കൊണ്ടുപോകുന്ന ലോറികളും ടിപ്പറുകളും സമരത്തിലാണ്. 27മുതല്‍ ജില്ലയിലെ മുഴുവന്‍ ജെ.സി.ബി,ലോറി,ടിപ്പര്‍,ടെമ്പോ തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ കയറ്റിപ്പോകുന്ന വാഹനങ്ങള്‍ അനിശ്ചിത കാലത്തേക്കു പണിമുടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."