HOME
DETAILS
MAL
തെളിവ് പുറത്തുവിടണം: ചെന്നിത്തല
backup
January 21 2020 | 18:01 PM
കോഴിക്കോട്: അലനും താഹയും മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്നതിനു തെളിവ് മുഖ്യമന്ത്രി പിണറായി വിജയന് പുറത്തുവിടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇവര്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം ചെന്നിത്തല ചോദിച്ചു.
മനുഷ്യാവകാശ ലംഘനമായ കേസായതിനാലാണ് ഇവരുടെ കുടുംബത്തെ സന്ദര്‍ശിച്ചത്. യു.എ.പി.എ ചുമത്തുന്നതിനു ചില നിബന്ധനകളുണ്ട്. അത്തരം നിബന്ധനകള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നത്. ഈ വിഷയത്തില്‍ ഇടപെട്ടതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. നിയമസഭയില്‍ വിഷയം വീണ്ടും ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."