കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി: കുടിശ്ശികയുടെ കണക്കെടുക്കുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ കാരുണ്യ പദ്ധതി പ്രകാരം ചികിത്സ നല്കിയ വകയില്‍ ആശുപത്രികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക സംബന്ധിച്ച് സര്‍ക്കാര്‍ കണക്കെടുപ്പിന് ഒരുങ്ങുന്നു. കുടിശ്ശിക കാരണം ചില ആശുപത്രികള്‍ ചികിത്സ നല്‍കുന്നില്ലെന്ന പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആലോചന.
കാരുണ്യ പദ്ധതി പ്രകാരം നല്കുന്ന ചികിത്സക്ക് ആശുപത്രികളില്‍ കുടിശ്ശിക ആകാതിരിക്കാന്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. പദ്ധതിയില്‍ അംഗങ്ങളായവര്‍ നല്കുന്ന അപേക്ഷ ഇത് ഏറ്റെടുത്തിരിക്കുന്ന റിലയന്‍സ് കമ്പനി നിരസിക്കാതിരിക്കുന്നതിന് പ്രത്യേക ശ്രദ്ധചെലുത്തിയാണ് നല്‍കുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കമ്പനിക്ക് നല്‍കാനുള്ള പണം ആവശ്യത്തിന് നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."