ദേശീയ സാമ്പിള്‍ സര്‍വേ: വിവരശേഖരണം തുടങ്ങി
തിരുവനന്തപുരം: ദേശീയ സാമ്പിള്‍ സര്‍വേയുടെ 78ാം റൗണ്ട് വിവരശേഖരണം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് സര്‍വേ നടത്തുന്നത്.
സര്‍വേയുമായി ബന്ധപ്പെട്ട് വീടുകളിലെത്തുന്ന ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ഇതിന് ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധമില്ലെന്ന് സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ബി. അനീഷ് കുമാര്‍ അറിയിച്ചു.
സര്‍ക്കാരിന്റെ ആസൂത്രണ പ്രക്രിയകള്‍ക്കാണ് ഇത് മുഖ്യമായി ഉപയോഗിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാര ധനവ്യയവും ബഹു സൂചക സര്‍വേയുമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയരക്ടര്‍ പി. ബാലകിരണ്‍, എന്‍.എസ്.എസ്.ഒ ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ സുനിത ഭാസ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."