അനധികൃത സ്വത്ത് സമ്പാദനം: മുന്‍ മന്ത്രി കെ.ബാബുവിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു, കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ബാബു ഹൈക്കോടതിയില്‍
കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തി കെ. ബാബുവിനെ ചോദ്യം ചെയ്തത്.
അഞ്ചു വര്‍ഷക്കാലയളവില്‍ അനധികൃതമായി 28.82 ലക്ഷം രൂപ സമ്പാദിച്ചു എന്ന് വിജിലന്‍സ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബു വിചാരണ നേരിടണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. അതേ സമയം വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കെ. ബാബു ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാബു 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരുന്നത്. 2018ല്‍ കുറ്റപത്രവും നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് സംഘം ചോദിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."