HOME
DETAILS

പൊതുപണിമുടക്ക്: ജില്ലയില്‍ സമ്മിശ്ര പ്രതികരണം

  
backup
January 09 2019 | 05:01 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2

തൃശൂര്‍: സംയുക്ത തൊഴിലാളി യൂനിയനുകളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കിനോട് ജില്ലയില്‍ സമ്മിശ്ര പ്രതികരണം. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും സര്‍വിസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ഒരു വിഭാഗം വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. കലക്ടറേറ്റ് ഉള്‍പ്പടെ സര്‍ക്കാര്‍ ഓഫിസുകള്‍ ഭൂരിഭാഗം ജീവനക്കാരും ജോലിക്ക് ഹാജരായില്ല. പെട്രോള്‍ പമ്പുകള്‍ ഭാഗികമായി തുറന്ന് പ്രവര്‍ത്തിച്ചു. സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞത് ട്രെയിന്‍ യാത്രക്കാരെ ദുരിതത്തിലാക്കി. പണിമുടക്കിനോടനുബന്ധിച്ച് സമരാനുകൂലികള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി.ബി.എം.എസ് ഒഴികേയുള്ള സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. ഇന്ന് അര്‍ധാരാത്രി വരെയാണ് പണിമുടക്ക്. അതേസമയം, ഇന്ന് കൂടുതല്‍ കടകള്‍ തുറക്കുമെന്നാണ് കരുതുന്നത്.


വടക്കാഞ്ചേരിയില്‍ പൂര്‍ണം


വടക്കാഞ്ചേരി: ദേശീയ പൊതുപണിമുടക്ക് വടക്കാഞ്ചേരിയില്‍ പൂര്‍ണം. ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ ഭാഗികമായി തുറന്ന തൊഴിച്ചാല്‍ മറ്റ് മേഖലകളെല്ലാം സ്തംഭിച്ചു. സ്‌കൂളുകളും, ഓഫിസുകളും പ്രവര്‍ത്തിച്ചില്ല.സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയില്‍ ട്രെയിന്‍ തടഞ്ഞു. പാലരുവി എക്‌സ്പ്രസാണ് തടഞ്ഞിട്ടത്. ട്രെയിന്‍ തടയല്‍ സമരം എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ സെക്രട്ടറി സേവ്യാര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനംചെയ്തു.ഒ.എസ് .രാജന്‍ അദ്ധ്യക്ഷനായി. എം.ആര്‍.സോമനാരായണന്‍ , കെ.എം.മൊയ്തു, വി.എം.കുരിയാക്കോസ് സംസാരിച്ചു. ഓട്ടുപാറ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിനും, ട്രെയിന്‍ തടയല്‍ സമരത്തിനും പി.എന്‍.സുരേന്ദ്രന്‍, പി.കെ.പുഷ്പാകരന്‍, കെ.പി.മദനന്‍, എന്‍.കെ.പ്രമോദ് കുമാര്‍ , വി.ജെ. ബെന്നി, എം.എ.വേലായുധന്‍, എം.എസ്.അബ്ദുള്‍ റസാക്ക്, കെ.എ.അബ്ദുള്‍ സലീം , പി.പി.സുലൈമാന്‍, മൊയ്തീന്‍ കുട്ടി നേതൃത്വം നല്‍കി.


എരുമപ്പെട്ടി മേഖലയില്‍ പൂര്‍ണം


എരുമപ്പെട്ടി: ദേശീയ പണിമുടക്ക് എരുമപ്പെട്ടി മേഖലയില്‍ പൂര്‍ണം. സ്‌കൂളുകളുകള്‍ ഉള്‍പ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും തുറന്ന് പ്രവര്‍ത്തിച്ചില്ല. എരുമപ്പെട്ടി, കടങ്ങോട്, വേലൂര്‍ പഞ്ചായത്ത് ഓഫിസുകള്‍, വില്ലേജ് ഓഫിസുകള്‍, പോസ്റ്റ് ഓഫിസുകള്‍, എരുമപ്പെട്ടി സബ് രജിസ്ട്രാര്‍ ഓഫിസ് എന്നിവ അടഞ്ഞു കിടന്നു. ഏതാനും ചില വ്യാപാര സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ ബസുകളും സര്‍വിസ് നിര്‍ത്തി വച്ച് പണിമുടക്കില്‍ പങ്കെടുക്കുന്നു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയിട്ടുള്ളത്. സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ എരുമപ്പെട്ടിയില്‍ പ്രകടനം നടത്തി. ടി.കെ.ദേവസി, യു.കെ മണി, കെ.എം അഷറഫ്, സി.വി.ബേബി, സി.കെ.നാരായണന്‍, പി.ടി.ജോസഫ് നേതൃത്വം നല്‍കി.


ഇരിങ്ങാലക്കുടയില്‍ ഭാഗികം


ഇരിങ്ങാലക്കുട: ര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ പ്രകടനം നടത്തി. മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ആല്‍ത്തറ പരിസരത്ത് സമാപിച്ചു. ഉല്ലാസ് കക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ നന്ദനന്‍, പോള്‍ കരിമാലിക്കല്‍, ബെന്നി വിന്‍സെന്റ്,പി ബി സത്യന്‍,പി.വി.ശിവകുമാര്‍ തുടങ്ങിയവര്‍ നേതൃത്യം നല്കി. കരുവന്നൂരില്‍ പുത്തന്‍തോട് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം മാപ്രാണം സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പെതുസമ്മേളനം എം ബി രാജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നിര്‍ബന്ധിച്ച് കടകള്‍ അടക്കില്ല എന്നറിയിച്ചതിനാല്‍ കടകള്‍ മിക്കവയും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കിങ്ങ് മേഖലയിലും പല ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. നഗരത്തിലെ ചില പെട്രോള്‍ പമ്പുകളും തുറന്നിട്ടുണ്ട്.കെ എസ് ആര്‍ ടി സി യും സ്വകാര്യ ബസുകളും സര്‍വിസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തുകളില്‍ ഉള്ളത്. സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം പണിമുടക്ക് ബാധിച്ചു. താലൂക്ക് ഓഫിസിലും വില്ലേജ് ഓഫിസികളിലും ഹാജര്‍നില വളരെ കുറവായിരുന്നു.


തീരദേശ മേഖലയില്‍ ഭാഗികം


വാടാനപ്പള്ളി : പണിമുടക്ക് തീരദേശ മേഖലയില്‍ ഭാഗികം. ചേറ്റുവ ഏങ്ങണ്ടിയൂര്‍ മേഖലകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിച്ചു. വാടാനപ്പള്ളിയിലും,തളിക്കുളത്തും,തൃപ്രയാറിലും പകുതിയിലേറെയും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. തീരദേശത്ത് പെട്രോള്‍ പമ്പുകളും തുറന്ന് പ്രവര്‍ത്തിച്ചു. എന്നാല്‍ സ്വകാര്യ ബസുകളും, ഓട്ടോ, ടാക്‌സികളും, കെ.എസ്.ആര്‍.ടി ബസുകളും സര്‍വിസ് നടത്തിയില്ല. ഏങ്ങണ്ടിയൂര്‍ , തളിക്കുളം, വാടാനപ്പള്ളി ,തൃപ്രയാര്‍ എന്നിവിടങ്ങളില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. തൃപയാറില്‍ നടന്ന പ്രകടനത്തിനും പൊതുയോഗവും കെ.വി.പീതാംബരന്‍ ഉദ്ഘാടനം ചെയ്തു ,സി.എസ്.മണി അധ്യക്ഷനായി , പി.ആര്‍. കൃഷ്ണകുമാര്‍ , യു.കെ.ഗോപാലന്‍ സംസാരിച്ചു.


ചവക്കാട് മേഖല നിശ്ചലമായി


ചവക്കാട്: അഖിലേന്ത്യാ പണിമുടക്കില്‍ മേഖലയിലെ കടകമ്പോളങ്ങള്‍ തുറന്നില്ല. ദേശീയ പാതയോരത്തെ ചില കടകള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും സമരക്കാര്‍ ഇടപെട്ടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും വിദ്യാലയങ്ങളും തുറന്നില്ല. ദേശീയപാതയില്‍ ചെറുവാഹനങ്ങള്‍ മാത്രം സഞ്ചരിച്ചു. പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയന്‍ ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും സമരകേന്ദ്രത്തില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.
എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഐം.എസ്. ശിവദാസ് അധ്യക്ഷനായി. സലാം വെന്മേനാട് മുഖ്യപ്രഭാഷണം നടത്തി. എം.ആര്‍ രാധാകൃഷ്ണന്‍, കെ.എം. അലി, കെ.വി. മുഹമ്മദ്, സി.എന്‍. പ്രേമരാജന്‍, ഹംസക്കുട്ടി, പ്രിയ മനോഹരന്‍, പി.പി. ഷൗക്കത്തലി, ടി.എസ് ദാസന്‍ സംസാരിച്ചു.
കൊടകര നിശ്ചലമായി
പുതുക്കാട്: ദ്വിദിന പണിമുടക്കിന്റെ ആദ്യ ദിനമായ ഇന്നലെ കൊടകര ഏരിയ നിശ്ചലമായി. സ്വകാര്യ ബസുകളും, ടാക്‌സി കാറുകളും, ലോറി ടെമ്പോ സര്‍വിസുകളും ഓട്ടോ നിരത്തില്‍ നിന്നും വിട്ടു നിന്നു. പുതുക്കാട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ ഒന്നും ഓടിയില്ല.ദേശീയ പാതയില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമായിരുന്നു.കടകമ്പോളങ്ങള്‍ ഭൂരിഭാഗവും അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫിസുകളിലും ബാങ്കുകളിലും ഹാജര്‍ നന്നേ കുറവായിരുന്നു.മേഖലയില്‍ ദേശീയ പാതയിലുള്ള ആറു പെട്രോള്‍ പമ്പുകളില്‍ ഒന്ന് മാത്രമാണ് പ്രവര്‍ത്തിച്ചത്.


വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ ഭാഗികം


കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ പണിമുടക്ക് ഭാഗികം. വെള്ളാങ്ങല്ലൂര്‍ സെന്ററില്‍ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അതേ സമയം കോണത്തുകുന്നില്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിച്ചു. കരൂപ്പടന്ന പള്ളിനട,സ്‌കൂള്‍ ജങ്ഷന്‍,ആശുപത്രി ജങ്ഷന്‍ എന്നിവിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ മുതല്‍ തന്നെ തുറന്നു പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. ഉള്‍പ്രദേശങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു.

ഇരിങ്ങാലക്കുടയില്‍ ട്രെയിന്‍ തടഞ്ഞു

ഇരിങ്ങാലക്കുട: സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നടക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിന്‍ തടഞ്ഞു. രാവിലെ 10 : 10 ഓടെയാണ് ട്രെയിന്‍ തടഞ്ഞത്.15 മിനിറ്റോളം തടഞ്ഞിട്ട ശേഷം ആളൂര്‍ പൊലിസിന്റെയും ആര്‍ പി.എഫിന്റെയും നേതൃത്യത്തില്‍ സമരക്കാരെ നീക്കുകയായിരുന്നു. എ.ഐ.ടി.യു.സി ജില്ലാ ജോ. സെക്രട്ടറി ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനായി. വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധികരിച്ച് കെ.ഗോപി, ലതാ ചന്ദ്രന്‍, ബാബുതോമസ്, സി വി ശശീന്ദ്രന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  a few seconds ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  5 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  12 hours ago