കെ.എസ്.ആര്.ടി.സി ബസില്‍ ലോറിയിടിച്ച് 15 പേര്‍ക്ക് പരുക്ക്
മട്ടാഞ്ചേരി: ഐലന്റിലേക്ക് സിമന്റ് കയറ്റിവന്ന ലോറി കെ.എസ്.ആര്.ടി.സി ബസിലിടിച്ച് 15 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 6.30 ന് കുണ്ടന്നൂര്‍ ഐലന്റ് റോഡില്‍ ബി.ഒ.ടി പാലത്തിന്റെ കിഴക്കേ ജങ്ഷനിലാണ് അപകടം.
കുണ്ടന്നൂര്‍ ഭാഗത്ത് നിന്ന് ലോറിയെ മറികടന്ന് വരികയായിരുന്ന ഇരുചക്ര യാത്രികന് മരട് എരവൂത്തറ കണ്ണാടിക്കാട് വീട്ടില്‍ സജീവന് (53) ബസിലെ യാത്രക്കാരായ വാത്തുരുത്തിയില്‍ താമസിക്കുന്ന തമിഴ് നാട് സ്വദേശികളായ ശേഖര്‍ (40) കുമാര്‍ (42) ധന ശെല് വി (44) ബാലാജി (20) കൊച്ചപ്പന് (40) രാജേന്ദ്രന് (49) മുത്തുച്ചാമി (63) ബാലന് (43) പാപ്പച്ചന് (42) രാമു (34) തങ്കരാജ് (48) വാല് ചാണ്ടി (40) കെ.എസ് ആര് ടി സി ഡ്രൈവര്‍ ചെറിയ കടവ് സ്വദേശി ഫ്രാന്‍സീസ് (57) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പരുക്കേറ്റ ഇരുചക്ര യാത്രികന് സജീവന് കൊച്ചിന് പോര്‍ട്ട് ഡെപ്യൂട്ടി വാര്‍ഫ് സൂപ്രണ്ടാണ്. ഇയാളുടെ വലതുകൈ ഒടിഞ്ഞതിനേ തുടര്‍ന്ന് പോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവര്‍ കരുവേലിപ്പടി ഗവ: മഹാരാജാസ് ആശുപത്രിയില്‍ ചികിത്സ തേടി. ആരുടേയും പരിക്ക് സാരമുള്ളതല്ല.
എറണാകുളത്തു നിന്നും ചേര്‍ത്തലയിലേക്ക് പോവുകയായിരുന്നു ബസ്. ബൈക്ക് യാത്രികനെ രക്ഷപെടുത്താന്‍ ഒരു വശത്തേക്ക് ലോറി വെട്ടിച്ചു മാറ്റിയതാണ് അപകട കാരണമെന്ന് പൊലിസ് പറഞ്ഞു. ബൈക്ക് യാത്രികന് ലോറി തട്ടി ബസിനടിയിലേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."