HOME
DETAILS
MAL
സൂചനാ പണിമുടക്ക് നടത്തി
backup
February 23 2017 | 23:02 PM
നെടുമ്പാശേരി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിമാനത്താവളത്തില്‍ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഹൗസ് കീപ്പിങ് വിഭാഗത്തിലെ തൊഴിലാളികള്‍ സൂചന പണിമുടക്ക് നടത്തി. ശമ്പള കുടിശിക തീര്‍ക്കുക, നിയമാനുസൃതമായ ലീവ്തുക അനുവദിക്കുക, തൊഴിലാളികളോടുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്. സമരത്തിന്റെ ഭാഗമായി നിരവധി തൊഴിലാളികള്‍ പങ്കെടുത്ത പ്രകടനവും പ്രതിഷേധ യോഗവും നടന്നു. പ്രതിഷേധ യോഗം ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍സെക്രട്ടറി വി.പി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാവ് കെ.ജെ ഐസക്ക് അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."