ക്വട്ടേഷനല്ല, ബ്ലാക്ക് മെയിലിങ്ങായിരുന്നു ലക്ഷ്യമെന്ന് പള്‍സര്‍ സുനി
കൊച്ചി: നടിയെ ആക്രമിച്ച സംഭവം ക്വട്ടേഷനല്ല, ബ്ലാക്ക് മെയിലിങ്ങ് മാത്രമാണെന്ന് കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ മൊഴി.
സംഭവത്തിനു പിന്നില്‍ മറ്റാരുമില്ലെന്നും തന്റെ തന്നെ തീരുമാനപ്രകാരമാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്നും സുനി മൊഴി നല്കി.
ക്വട്ടേഷനാണെന്ന് സുഹൃത്തുക്കളോടും നടിയോടും പറഞ്ഞത് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണെന്നും ഒരു മാസത്തിലേറെയായി താന്‍ ഇതിനായി ശ്രമം നടത്തുന്നുവെന്നും സുനി മൊഴി നല്കി. എന്നാല്‍, പൊലിസ് ഇതു പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. സംഭവത്തിന് പിന്നില്‍ ഉന്നതരുടെ ഇടപെടലുണ്ടോ എന്നും ഗൂഢാലോചനയുണ്ടോയെന്നും പൊലിസ് സംശയിക്കുന്നുണ്ട്. ഇക്കാര്യവും പൊലിസ് പരിശോധിക്കുകയാണ്. ഗൂഢാലോചനയാണോ എന്ന് പൊലിസിന് ഉറപ്പാക്കാനും കഴിഞ്ഞിട്ടില്ല.
അതേസമയം, നടിയുമായ സഞ്ചരിച്ച വഴികളിലൂടെ പൊലിസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. സംഭവത്തിനു ശേഷം ഉപേക്ഷിച്ച മൊബൈല്‍ ഫോണിനായി സുനി നല്കിയ മൊഴിയനുസരിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു തെളിവെടുപ്പ് നടത്തിയത്. പെരുമ്പാവൂര്‍ സി.ഐ ബിജു പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം രണ്ടു മണിക്കൂറോളം പ്രതിയുമായി സംഭവസ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി.
http://suprabhaatham.com/%E0%B4%AA%E0%B4%B3%E0%B5%8D%E2%80%8D%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%B8%E0%B5%81%E0%B4%A8%E0%B4%BF%E0%B4%AF%E0%B5%86-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."