HOME
DETAILS

വിദേശികൾ അബ്ശിർ സംവിധാനത്തിൽ റജിസ്റ്റർ ചെയ്യണമെന്ന് പാസ്പോർട്ട് വിഭാഗം

  
backup
January 23 2020 | 10:01 AM

52587878787878787-2

ജിദ്ദ: സഊദിയിലുള്ള വിദേശികൾ അബ്ശിർ സംവിധാനത്തിൽ റജിസ്റ്റർ ചെയ്യണമെന്ന് പാസ്പോർട്ട് വിഭാഗം അറിയിച്ചു. പാസ്പോർട്ട് വിഭാഗത്തിന്റെ ഇലക്ട്രോണിക് സേവനങ്ങൾക്ക് അബ്ശിർ റജിസ്ട്രേഷൻ നിർബന്ധമാണ്. അബ്ശിർ രജിസ്റ്ററിന് വിവിധ ഇടങ്ങളിൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അബ്ശിർ സംവിധാനത്തിൽ ഇതുവരെ അക്കൗണ്ട് ഇല്ലാത്ത വിദേശികളോടാണ് എത്രയും വേഗം അബ്ശിർ സംവിധാനത്തിൽ റജിസ്റ്റർ ചെയ്യണമെന്ന് സഊദി പാസ്പോർട്ട് അതോറിറ്റി നിർദ്ദേശിച്ചിട്ടുള്ളത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക വഴി തൊഴിലുടമകള്‍ നല്‍കുന്ന നിരവധി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും. കൂടാതെ പാസ്‌പോര്‍ട്ട്, തൊഴില്‍, ട്രാഫിക് തുടങ്ങി വിവിധ വിഭാഗങ്ങളുടെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇത് സഹായകരമാകും. വിവിധ ഓഫീസുകളില്‍ നേരിട്ട് പോയി ചെയ്യുന്ന പല കാര്യങ്ങളും ഓണ്‍ലൈന്‍ വഴി ചെയ്യാനാവുന്നതിലൂടെ സമയവും പരിശ്രമവും ലാഭിക്കാനാകുമെന്നും ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് അറിയിച്ചു.
ആഭ്യന്തരമന്ത്രാലയത്തിന്‍റെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കുന്നതിന്‍റെ ഭാഗമായി അടുത്തിടെ നിരവധി പുതിയ സേവനങ്ങള്‍ അബ്ഷിറില്‍ ഉള്‍പ്പെടുത്തിയിരുന്നു. 11 ദശലക്ഷത്തിലധികം പേര്‍ അബ്ഷിറില്‍ ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യക്തികളുടെയും ആശ്രിതരുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും ജീവനക്കാരുടേയും സേവനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള സേവനങ്ങളും അബ്ഷറില്‍ ലഭ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago