ആസൂത്രകന്‍ പള്‍സര്‍ സുനി, മറിച്ചുള്ള അഭ്യൂഹം ശരിയല്ല: മുഖ്യമന്ത്രി
കോഴിക്കോട്: നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയാണെന്നും മറ്റാരുടെയങ്കിലും പേരില്‍ അഭ്യൂഹം പരത്തുന്നതു ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തിന്റെ ആസൂത്രകന്‍ പള്‍സര്‍ സുനി മാത്രമാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍നിന്നും താന്‍ മനസിലാക്കുന്നത്.
മറ്റാരെങ്കിലും ഇതിനു പിന്നിലുള്ളതായി ഇതുവരെ സൂചനയില്ല. സൂചനയില്ലാത്ത കാര്യത്തില്‍ അഭ്യൂഹം പരത്തരുത്. പ്രതിയുടെ മനസില്‍ ഉയര്‍ന്നുവന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് കുറ്റകൃത്യമുണ്ടായത്. ശരിയായ ദിശയിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
ഒരു നടനെ പൊലിസ് ചോദ്യം ചെയ്തെന്നും അദ്ദേഹത്തിന്റെ വീട്ടില്‍ പോയെന്നുമുള്ള വാര്‍ത്തകള്‍ നുണയാണ്. സിനിമാലോകവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം.
പൊലിസ് അന്വേഷണത്തില്‍ സിനിമാ ലോകവും തൃപ്തരാണ്. അന്വേഷണത്തില്‍ നിന്ന് മറ്റെന്തെങ്കിലും സൂചന ലഭിക്കുന്നുണ്ടെങ്കില്‍ അതിനെപറ്റി കൃത്യമായി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറ്റവാളികളല്ലാത്തവരെ കുറിച്ച് ചില മാധ്യമങ്ങള്‍ നല്കുന്ന വര്‍ത്തകള്‍ ശരിയാണോയെന്ന് പരിശോധിക്കണം. ചിലയാളുകളെ കുറ്റവാളികളായി കാണാന്‍ പ്രേരിപ്പിക്കുന്ന വാര്‍ത്തകള്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നു.
ആരുടെ കേസിലായാലും ഇത്തരം സമീപനം സ്വീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ദീപിക പത്രത്തിന്റെ 130ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മംഗലാപുരത്ത് പോകും
കോഴിക്കോട്: മംഗലാപുരത്തു മുന്‍നിശ്ചയ പ്രകാരം തന്നെ സന്ദര്‍ശനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സന്ദര്‍ശനം തടയുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവിന് പോയി വന്നിട്ട് മറുപടി നല്‍കാമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തുമെന്ന് ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ജിഷ്ണുവിന്റെ വീട്ടില്‍ പോകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനു എല്ലാ വീട്ടിലും പോകാന്‍ പറ്റില്ലല്ലോ എന്നായിരുന്നു ആദ്യപ്രതികരണം. ജിഷ്ണുവിന്റെ അമ്മയുടെ പ്രതികരണം ദുരന്തം സംഭവിച്ച വീട്ടിലെ അമ്മയുടെ സ്വാഭാവിക പ്രതികരണം മാത്രമാണ്. എന്തായാലും സമയം കിട്ടുമ്പോള്‍ അവിടെ പോകും. ഉടനെതന്നെ പോകുമോ എന്ന ചോദ്യത്തിനാണ് ഏതെങ്കിലും ഒരു ദിവസമെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."