സ്വകാര്യ സ്കൂളുകള്‍ പുതിയ കെട്ടിടങ്ങളിലേക്ക് മാറിത്തുടങ്ങി
ജിദ്ദ: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം പല സ്വകാര്യ സ്കൂളുകളും പുതിയ കെട്ടിടങ്ങളിലേക്ക് മാറിത്തുടങ്ങി. മതിയായ സൗകര്യമില്ലാത്ത സ്കൂളുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി നടപടികള്‍ സുതാര്യമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.
സ്കൂളിനായി പ്രത്യേകം തയാറാക്കിയതോ വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതോ ആയ കെട്ടിടങ്ങളില്‍ മാത്രമേ സ്കൂളുകള്‍ നടത്താന്‍ അനുവദിക്കുകയുള്ളൂ എന്നാണ് മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശം. എട്ടു മാസം മുമ്പാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. മതിയായ സൗകര്യമുള്ള കെട്ടിടത്തിലേക്ക് സ്കൂള്‍ മാറാന്‍ രണ്ട് അധ്യായന വര്‍ഷത്തെ സമയമാണ് സ്കൂളുകള്‍ക്ക് മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.
ഇതിനിടയില്‍ 105 സ്വകാര്യ ഇന്റര്‍നാഷനല്‍ സ്കൂളുകള്‍ പുതിയ കെട്ടിടങ്ങളിലേക്ക് മാറി. 133 സ്കൂളുകള്‍ കൂടി ഉടന്‍ പുതിയ കെട്ടിടത്തിലേക്ക് മാറുമെന്നും വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. മാനദണ്ഡങ്ങള്പാലിക്കാത്ത സ്കൂളുകള്‍ക്കെതിരേ നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."