HOME
DETAILS

വോക്കി ടോക്കി സ്‌ഫോടനം: നിര്‍മാണ ആരോപണം നിഷേധിച്ച് ജപ്പാന്‍ കമ്പനി

ADVERTISEMENT
  
Web Desk
September 20 2024 | 01:09 AM

Walkie Talkie Explosion Japanese Company Denies Manufacturing Claims

ടോക്യോ: തെക്കന്‍ ലബനാനില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനങ്ങള്‍ക്ക് കാരണമായ വോക്കി ടോക്കി നിര്‍മിച്ചത് ജപ്പാനില്‍നിന്നാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇക്കാര്യം നിഷേധിച്ച് ജാപ്പനീസ് കമ്പനി രംഗത്ത്. അഞ്ചു മാസം മുമ്പ് ഹിസ്ബുല്ല വാങ്ങിയെന്ന് കരുതുന്ന റേഡിയോകള്‍ തങ്ങള്‍ നിര്‍മിച്ചതല്ലെന്നും ഐ.സി- വി82 എന്ന മോഡലിന്റെ ഉൽപാദനം 10 വര്‍ഷം മുമ്പേ കമ്പനി അവസാനിപ്പിച്ചതാണെന്നും പ്രമുഖ ജാപ്പനീസ് റേഡിയോ നിര്‍മാതാക്കളായ ഐകോം അറിയിച്ചു. ഹിസ്ബുല്ല സേനാംഗങ്ങളുടെ കൈകളില്‍നിന്ന് പൊട്ടിത്തെറിച്ച വോക്കി ടോക്കി റേഡിയോകളില്‍ ഐകോമിന്റെ പേരും 'ജപ്പാനില്‍ നിര്‍മിച്ച'തെന്ന മുദ്രയും ഉണ്ടായ സാഹചര്യത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

ഐ.സി- വി82 ശ്രേണിയിലുള്ള റേഡിയോകള്‍ ഉല്‍പ്പാദിപ്പിച്ച് പശ്ചിമേഷ്യയിലേക്ക് കയറ്റി അയച്ചത് 2004- 2014 കാലഘട്ടത്തിലാണ്. 2014ല്‍ ഇതിന്റെ ഉൽപാദനം നിര്‍ത്തിവച്ചതാണ്. അതിന് ശേഷം ഇവ നിര്‍മിക്കുകയോ കയറ്റിയയക്കുകയോ ചെയ്തിട്ടില്ല. ഇതിലെ പ്രധാനഭാഗമായ ബാറ്ററിനിര്‍മാണവും നിര്‍ത്തിവച്ചിട്ടുണ്ട്. വ്യാജ ഉൽപന്നങ്ങളെ തിരിച്ചറിയാനായി കമ്പനി ഉപയോഗിക്കുന്ന ഹോളോഗ്രാം മുദ്ര, ലബനാനില്‍ ആക്രമണത്തിന് ഉപയോഗിച്ച വാക്കി ടോക്കികളുടെ അവശിഷ്ടങ്ങളില്‍ ഇല്ലായിരുന്നുവെന്നതില്‍നിന്ന് ഇവ തങ്ങളുടെതല്ലെന്ന് വ്യക്തമാണമെന്നും കമ്പനി അറിയിച്ചു.

ഇസ്‌റാഈല്‍ ചാരസംഘനയായ മൊസാദിന് കീഴില്‍ നിര്‍മിച്ച വ്യാജ വോക്കി ടോക്കികളാണ് ഹിസ്ബുല്ല വാങ്ങിയതെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഐകോമിന്റെ പ്രതികരണം. നേരത്തെ ലബനാനില്‍ സ്‌ഫോടനനടത്താന്‍ ഉപയോഗിച്ച പേജറുകളില്‍ ഹംഗറിയിലെ 'അപ്പോളോ ഗോള്‍ഡ്' എന്ന മുദ്ര ഉണ്ടായിരുന്നുവെങ്കിലും അതിന് പിന്നിലും മറ്റൊരു കമ്പനിയാണെന്ന് വ്യക്തമായിരുന്നു.

The Japanese company Icom has denied allegations linking their I.C-V82 Walkie Talkie model to recent explosions in southern Lebanon that resulted in multiple fatalities. The company clarified that the production of this model ceased in 2014 and emphasized that no new units have been manufactured or exported since. They pointed out that counterfeit devices, possibly linked to Hezbollah and manufactured under the direction of Mossad, are being misidentified as their products. Icom aims to clear the confusion surrounding the use of their branding on these devices.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Kerala
  •  3 days ago
No Image

'മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചിട്ടില്ല,  യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കക്ഷികളും മുന്നോട്ടു വന്നാല്‍ ചര്‍ച്ച തുടരും' വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ഖത്തര്‍

International
  •  3 days ago
No Image

പ്രതിഷേധം കനക്കുന്നു; മുഖം തിരിച്ച് സർക്കാർ; പൊതുപരീക്ഷാ സമയം മാറ്റില്ല 

Kerala
  •  3 days ago
No Image

ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍

Kerala
  •  3 days ago
No Image

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

Kerala
  •  3 days ago
No Image

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

Kerala
  •  3 days ago
No Image

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

National
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  3 days ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  3 days ago