HOME
DETAILS

ദുബൈ കൂടുതല്‍ സ്മാര്‍ട്ടാകുന്നു

  
backup
February 24 2017 | 19:02 PM

%e0%b4%a6%e0%b5%81%e0%b4%ac%e0%b5%88-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f

ദുബൈ: പാര്‍ക്കിങ് സ്ഥലം തിരഞ്ഞ് അലയേണ്ടിവരുന്ന വാഹന ഉടമകളുടെ ദുരിതത്തിന് അറുതിയാവുന്നു. ദുബൈയില്‍ പാര്‍ക്കിങ് ഏരിയയില്‍ എവിടെയാണ് ഒഴിവുള്ളതെന്ന് ഇനിമുതല്‍ പരിസരത്തെ ഡിജിറ്റല്‍ സൈന്‍ ബോര്‍ഡ് നോക്കി മനസിലാക്കാം.
പാര്‍ക്കിങ് ഏരിയയില്‍ വാഹനമെത്തിയില്ലെങ്കിലും കുഴപ്പമില്ല. സ്ഥലമുണ്ടോ ഇല്ലയോ എന്ന് മൊബൈല്‍ ആപ്പില്‍ തെളിയും. അതുവഴി സുഖമായി വാഹനം നിര്‍ത്തിപ്പോകാം. ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പദ്ധതി ആദ്യഘട്ടത്തില്‍ ശൈഖ് സായിദ് റോഡില്‍ പരീക്ഷണാര്‍ഥം നടപ്പാക്കും. ശൈഖ് സായിദ് റോഡിലെ അല്‍ റിഗ്ഗ, വേള്‍ഡ് ട്രേഡ് സെന്റര്‍ ഭാഗങ്ങളിലാണ് സ്മാര്‍ട്ട് പാര്‍ക്കിങ് പദ്ധതി നടപ്പാക്കുന്നത്. തുടര്‍ന്നു മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
'സ്മാര്‍ട്ട് ദുബൈ' പദ്ധതികളുടെ തുടര്‍ച്ചയായാണ് ഇ-സൈന്‍ ബോര്‍ഡുകളും മൊബൈല്‍ ആപ്ലിക്കേഷനും റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍.ടി.ഐ) പുറത്തിറക്കുന്നത്. ഇ-സൈന്‍ ബോര്‍ഡുകളില്‍ ഒഴിവുള്ള പാര്‍ക്കിങ് സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറബിയിലും ഇംഗ്ലീഷിലും തെളിയുമെന്ന് ആര്‍.ടി.എ അധികൃതര്‍ അറിയിച്ചു.
ഇ-സൈന്‍ ബോര്‍ഡുകള്‍, പാര്‍ക്കിങ് ഗ്രൗണ്ടുകള്‍, സെന്‍സറുകള്‍ എന്നിവയെ കേന്ദ്രീകൃത സംവിധാനവുമായി ബന്ധിപ്പിക്കുന്ന ജോലികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. സെന്‍സറുകളാണ് ഒഴിഞ്ഞ പാര്‍ക്കിങ് സ്ലോട്ടുകള്‍ തിരിച്ചറിഞ്ഞു വിവരം നല്‍കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

37-ാമത് ഇറ്റാലിയൻ സൂപ്പർ കപ്പിന് ഇന്ന് റിയാദിൽ തുടക്കം

Saudi-arabia
  •  17 days ago
No Image

കേരളത്തിൽ താപനില ഉയരാൻ സാധ്യത; ജാഗ്രതാ നിർദേശം

Kerala
  •  17 days ago
No Image

ജനുവരി എട്ട് മുതൽ കുവൈത്ത് ബഹ്റൈൻ സെക്ടറുകളിലേക്ക് വലിയ വിമാനവുമായി എമിറേറ്റ്സ് എയർലൈൻ

Kuwait
  •  17 days ago
No Image

പുതുവർഷപ്പുലരിയിൽ ദുബൈയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 25 ലക്ഷം പേർ

uae
  •  17 days ago
No Image

ഉമ തോമസ് എംഎല്‍എ വീണ് പരുക്കേറ്റ സംഭവം: നിഗോഷ് കുമാര്‍ കീഴടങ്ങി

Kerala
  •  17 days ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പ്രതിഷേധം: രണ്ട് സ്‌കൂളുകളെ വിലക്കി സര്‍ക്കാര്‍

Kerala
  •  17 days ago
No Image

പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം; റാസ് അൽ ഖൈമ നേടിയത് രണ്ട് ഗിന്നസ് റെക്കോർഡുകൾ

uae
  •  17 days ago
No Image

ഖത്തർ മെട്രോ പാസ് പ്രത്യേക വിലക്കിഴിവ് 2025 ഏപ്രിൽ വരെ നീട്ടി

qatar
  •  17 days ago
No Image

വയനാട് പുനരധിവാസം: ആദ്യഘട്ട പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി കെ രാജന്‍

Kerala
  •  17 days ago
No Image

തുര്‍ക്കിയിലുടനീളം 42 അനധികൃത കുടിയേറ്റക്കാരെ പൊലിസ് പിടികൂടി

International
  •  17 days ago