HOME
DETAILS

പൊതുമാപ്പ് സേവനങ്ങൾ; ദുബൈ കെ.എം.സി.സിക്ക് കോൺസുലേറ്റിന്റെ പ്രശംസ

  
Web Desk
January 02, 2025 | 5:52 AM

Amnesty Services Consulate Praises Dubai KMCC

ദുബൈ: യു.എ.ഇ പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ അനധികൃത താമസക്കാരായ ആയിരക്കണക്കിന് ഇന്ത്യക്കാർ ഈയവസരം ഉപയോഗപ്പെടുത്തിയതായി വിലയിരുത്തൽ. ദുബൈ കെ.എം.സി.സി പൊതുമാപ്പ് കാലയളവിൽ നടത്തിയ പ്രവർത്തനങ്ങളെ ഇന്ത്യൻ കോൺസുലേറ്റ് പ്രത്യേകം പ്രശംസിച്ചു. 

ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഡോ. അൻവർ അമീന്റെ നേതൃത്വത്തിൽ കോൺസുലേറ്റിലെത്തിയ കെ.എം.സി.സി പ്രതിനിധികളെ കോൺസുൽ ജനറൽ ഇൻ ചാർജ് ബബിത കുമാർ പ്രത്യേകം അഭിനന്ദിച്ചു. 

ഭാരവാഹികളായ കെ.പി.എ സലാം, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി ഇസ്മായിൽ, അഡ്വ. ഇബ്രാഹിം ഖലീൽ, വനിതാ കെ.എം.സി.സി ഭാരവാഹികളായ നജ്മ സാജിദ്, റാബിയ സത്താർ, റിയാന സലാം, സെയ്ത്തൂൻ തുടങ്ങിയവർ കെ.എം.സി.സി പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി കെ.എം.സി.സി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ദുബൈ കെഎംസിസി വളണ്ടിയർ വിഭാഗവും വനിതാ വിംഗും പൊതുമാപ്പ് പ്രഖ്യാപിച്ച ആദ്യ ദിവസം മുതൽ സേവന സന്നദ്ധരായി കോൺസുലേറ്റുമായി സഹകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു. നൂറു കണക്കിനാളുകൾക്ക് രേഖകളുടെ സഹായങ്ങൾ ചെയ്തു നൽകിയും വിമാന ടിക്കറ്റുകൾ ലഭ്യമാക്കിയും ദുബൈ കെ.എം.സി.സി മാതൃകാ പ്രവർത്തനമാണ് നടത്തിയത്. പാർക്കുകളിലും മറ്റും കഴിഞ്ഞിരുന്ന രേഖകളൊന്നുമില്ലാത്ത നിരവധിയാളുകളെ കണ്ടെത്തി പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് കയറ്റിയയക്കാൻ സാധിച്ചു. പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കുന്നതിന് ബോധവൽക്കരണ കൺവെൻഷൻ, സോഷ്യൽ മീഡിയ പ്രചാരണം, ഫീൽഡ് കാമ്പയിൻ എന്നിവ കെ.എം.സി.സി ആഭിമുഖ്യത്തിൽ നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെ സഹായിക്കുന്നത് റഷ്യയോ? പുടിനോട് നേരിട്ട് ചോദിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  9 hours ago
No Image

അർജന്റീന–സ്പെയിൻ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച റഫറി സ്ലാവ്കോ വിൻസിച്ച് വിരമിച്ചു

International
  •  10 hours ago
No Image

പെർഫ്യൂം കമ്പനികളുടെ മറവിൽ തട്ടിപ്പ്; 9 പ്രവാസികൾക്ക് തടവും 188 കോടി രൂപ പിഴയും വിധിച്ച് കുവൈത്ത് കോടതി

uae
  •  10 hours ago
No Image

കീറില്ല, നനയില്ല! പോളിമർ നോട്ടുകൾ പുറത്തിറക്കാൻ ആർ.ബി.ഐ; ആദ്യഘട്ടത്തിൽ 200 കോടി കറൻസികൾ അച്ചടിക്കാൻ അനുമതി നൽകി കേന്ദ്രം

National
  •  10 hours ago
No Image

മഹാരാഷ്ട്രയിൽ പൊലിസിനെ ലാത്തികൊണ്ട് മർദിച്ച് യുവാവ്; വീഡിയോ 

National
  •  10 hours ago
No Image

വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘപരിവാർ അനുകൂല മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ച് പി.കെ ശ്രീമതി

Kerala
  •  10 hours ago
No Image

മയക്കുമരുന്ന് കേസ്: നാല് വർഷമായി ഒളിവിലായിരുന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ

Kerala
  •  10 hours ago
No Image

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം കടുപ്പിച്ചിട്ടും ശീലം മാറ്റാതെ ഉപഭോക്താക്കൾ; കട്ടിയുള്ള ബാഗുകൾക്ക് ഇപ്പോഴും പ്രിയം

uae
  •  10 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31

uae
  •  11 hours ago
No Image

ഇന്ധനടാങ്കിൽ എന്ത് ഒഴിക്കണമെന്ന് ഉപഭോക്താവ് തീരുമാനിക്കട്ടെ: E20 പെട്രോൾ നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം; ഓഗസ്റ്റ് 4-ന് ഡൽഹിയിൽ പാർലമെന്റ് മാർച്ച്‌

National
  •  11 hours ago