HOME
DETAILS

വയനാട് പുനരധിവാസം: ആദ്യഘട്ട പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി കെ രാജന്‍

  
January 02, 2025 | 12:01 PM

waynad rehabilitation-revenue minister statement-new

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനുള്ള പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി കെ.രാജന്‍. ഫെബ്രുവരി 10ന് രണ്ടാം ഘട്ട ലിസ്റ്റും പുറത്തിറക്കും. അഞ്ചു സെന്റ്, 10 സെന്റ് വിവേചനം എന്ന പരാതിയില്‍ ദുരന്തബാധിതരുടെ നിലപാട് കൂടി പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഇതുവരെയുള്ള മരണസംഖ്യ 263 ആണ്. ഇതില്‍ 96 പേരെ തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയിലൂടെയാണ് . കാണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പുനരധിവാസത്തിന് ഐഎഎസ് റാങ്കിലുള്ള സ്‌പെഷ്യല്‍ ഓഫീസറെ അടുത്ത ദിവസം തന്നെ നിയമിക്കും. എല്‍സ്റ്റണ്‍ , നെടുമ്പാല എസ്റ്റേറ്റുകളില്‍ വിവിധതരത്തിലുള്ള സര്‍വ്വേകളുടെ പൂര്‍ത്തീകരണം 20 ദിവസത്തിനകം സാധ്യമാക്കും. ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്താള്ളാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദുരന്തബാധിതരുടെ അതിജീവനത്തിനായി പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കെ രാജന്‍ വ്യക്തമാക്കി. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും മന്ത്രി സന്ദര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  4 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  4 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  4 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  4 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  4 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  4 days ago