യുഎഇ; മയക്കുമരുന്ന് വിതരണം; യുവതിക്ക് അഞ്ച് വര്‍ഷം തടവും 50,000 ദിര്ഹം പിഴയും
ദുബൈ: ദുബൈയില്‍ മയക്കുമരുന്ന് വിതരണം ചെയ്ത യുവതിക്ക് 5 വര്‍ഷം തടവും 50,000 ദിര്ഹം പിഴയും വിധിച്ച് ദുബൈ കോടതി.
30 വയസ്സുള്ള ദുബൈ നിവാസിയായ യുവതിയെ, പരിചയക്കാരനായ ഒരാള്‍ക്ക് സൗജന്യമായി ആംഫെറ്റാമൈന്‍, മെത്താംഫെറ്റാമൈന്‍ എന്നീ രണ്ട് സൈക്കോട്രോപിക് പഹരി പദാര്‍ത്ഥങ്ങള്‍ നല്‍കിയതിനാണ് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷിച്ചത്.
2024 ഏപ്രില്‍ 2 ന് ദുബൈയിലെ സത്വ മേഖലയില്‍ ഒരാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ദുബൈ പൊലിസിന്റെ ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റിന് രഹസ്യ വിവരം ലഭിച്ചതോടെയാണ് കേസിന്റെ തുടക്കം. ഇയാള്‍ മയക്കുമരുന്ന് കൈവശം വച്ചിരുന്നതായും സൂചനയുണ്ട്.
2024 ഏപ്രില്‍ 3ന് വൈകുന്നേരമാണ് പൊലിസ് സംഘം ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് ശേഖരിച്ച മൂത്രത്തിന്റെ സാമ്പിളില്‍ ആംഫെറ്റാമൈന്‍, മെത്താംഫെറ്റാമൈന്‍ എന്നിവ പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
ചോദ്യം ചെയ്യലില്‍, ലഹരിവസ്തുക്കള്‍ കഴിച്ചതായി ഇയാള്‍ സമ്മതിക്കുകയും പ്രതിയായ സ്ത്രീയെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു. രണ്ട് തവണയായി യുവതിയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി ഇയാള്‍ സമ്മതിച്ചു.
മയക്കുമരുന്ന് കേസില്‍ യുവതി നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിചാരണ വേളയില്‍, പ്രോസിക്യൂഷന്‍ ചോദ്യം ചെയ്യലിനിടെ മുന്‍ കുറ്റസമ്മതം പിന്‍വലിച്ച് യുവതി കുറ്റം നിഷേധിച്ചു. എന്നാല്‍ തെളിവുകളുടെ ബലത്തില്‍ യുവതി കുറ്റക്കാരിയണെന്ന് തെളിയിക്കാന്‍ പൊലിസിനു കഴിഞ്ഞു.
കോടതി യുവതിക്ക് അഞ്ച് വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയുമാണ് വിധിച്ചത്. ശിക്ഷ കഴിഞ്ഞ് യുഎഇയില്‍ നിന്ന് നാടുകടത്താനും ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."