HOME
DETAILS

തുര്‍ക്കിയിലുടനീളം 42 അനധികൃത കുടിയേറ്റക്കാരെ പൊലിസ് പിടികൂടി

  
Web Desk
January 02, 2025 | 9:56 AM

Police arrest 42 illegal immigrants across Turkey

ഇസ്തംബൂള്‍: പുതുവത്സരാഘോഷത്തില്‍ അനധികൃതമായി തുര്‍ക്കിയിലേക്ക് കടക്കാന്‍ ശ്രമിച്ച 42 അഭയാര്‍ത്ഥികളെ തുര്‍ക്കി പൊലിസ് പിടികൂടിയതായി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ അറിയിച്ചു.

'2024ന്റെ അവസാന ദിവസം, രാജ്യവ്യാപകമായി ഷീല്‍ഡ് 37 റെയ്ഡുകളില്‍ ആകെ 42 അഭയാര്‍ത്ഥികളെ പിടികൂടി,' യെര്‍ലികായ എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു, ഇവരില്‍ 14 പേര്‍ വിദേശ പൗരന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊത്തം 380,807 ആളുകളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചതായും രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ പിടികൂടിയ 764 അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2020 മുതല്‍ 1.1 ദശലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരെ തുര്‍ക്കി പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പിടികൂടിയ കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ അഫ്ഗാനിസ്ഥാന്‍ പൗരന്മാരാണ്. തൊട്ടുപിന്നില്‍ സിറിയന്‍ പൗരന്മാരാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് ജോലി; കടുത്ത വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ

National
  •  5 days ago
No Image

പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍

National
  •  5 days ago
No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  5 days ago
No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  5 days ago
No Image

കൊലപാതകക്കേസിൽ പിടിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

Kerala
  •  5 days ago
No Image

പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; രാജസ്ഥാനെതിരെ കളിക്കാനൊരുങ്ങി സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  5 days ago
No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  5 days ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  5 days ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  5 days ago