'ചൈന നല്ല സുഹൃത്ത് '
ബോണ്‍: ചൈന ഉയ്ഗൂര്‍ മുസ്ലിംകള്‍ക്കെതിരേ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരേ ആഗോളതലത്തില്‍ വ്യാപക പ്രതിഷേധം ഉയരുമ്പോഴും മൗനം പാലിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന്. ചൈന പാകിസ്താന്റെ നല്ല സുഹൃത്താണെന്നും അതീവ ഗരുതരമായ സാഹചര്യങ്ങളില്‍ പാകിസ്താനെ സഹായിക്കുന്നവരാണെന്നും അതിനാല്‍ ഈ വിഷയം അവരുമായി സ്വകാര്യമായാണ് ചര്‍ച്ച ചെയ്യാറെന്നും ഇമ്രാന് ഖാന് പറഞ്ഞു.
സ്വിറ്റ്സര്‍ലാന്‍ഡിലെ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ 'ഫോറിന് പോളിസി'ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ഇമ്രാന്റെ വെളിപ്പെടുത്തല്‍. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരേ വിമര്‍ശനമുന്നയിക്കുന്ന പാകിസ്താന് എന്തുകൊണ്ട് ഉയിഗൂര്‍ വിഷയത്തില്‍ ചൈനയ്ക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നില്ലെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. 'ചൈന ഞങ്ങളെ സഹായിച്ചവരാണ്. ചൈനയുമായി എന്തു തര്‍ക്കങ്ങളുണ്ടായാലും അതു സ്വകാര്യമായി കൈകാര്യം ചെയ്യാനാണ് ഞങ്ങളുടെ തീരുമാനം. ഇതു സങ്കീര്‍ണമായ വിഷങ്ങളായതിനാല് അക്കാര്യങ്ങള്‍ ഒരിക്കലും പരസ്യമാക്കില്ല'-ഇമ്രാന് ഖാന് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."