ഭീതിവിതച്ച് കൊറോണ
ബെയ്ജിങ്: കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ രണ്ടാമത്തെ നഗരവും അടയ്ക്കുന്നു. ഹ്യുവാങ്ഗാങ് നഗരത്തിലാണ് പുതുതായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വുഹാനില്‍ നേരത്തേതന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ലോകത്തു കോറോണ വൈറസ് ബാധിച്ച് 17 പേര്‍ മരിച്ചിട്ടുണ്ട്. 571 പേര്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. നിലവില്‍ ചൈനയിലെ ഈ രണ്ടു നഗരങ്ങളില്‍നിന്ന് ആളുകള്‍ പുറത്തുപോകുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. വൈറസ് പടര്‍ന്നുപിടിക്കുന്നത് നിയന്ത്രിക്കാനാണ് നടപടികള്‍. നഗരത്തിലെ പൊതുഗതാഗത സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാനും ട്രെയിന്‍, ബസ് സ്റ്റേഷനുകള്‍ അടച്ചിടാനും അധികൃതര്‍ നിര്‍ദേശം നല്‍കി. ആളുകള്‍ കൂടുതലായി വരുന്ന സിനിമാശാലകള്‍, ഇന്റര്‍നെറ്റ് കഫേകള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനവും നിര്‍ത്തിവയ്ക്കും. നിലവിലെ സാഹചര്യത്തില്‍ നഗരത്തിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി.
വൈറസ് ബാധ ആദ്യം കണ്ടെത്തിയ വുഹാനില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഹ്യുവാങ്ഗാങ് നഗരം. ഏകദേശം 75 ലക്ഷത്തോളമാണ് ഇവിടെത്ത ജനസംഖ്യ. വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനമായ ബെയ്ജിങിലെ വിവിധ ആഘോഷങ്ങളും റദ്ദാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."