HOME
DETAILS

ഇന്ത്യന്‍ വിദഗ്ധരെ ഒഴിവാക്കിയത് മണ്ടത്തരമെന്ന് ചൈന

  
backup
February 24 2017 | 19:02 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b4%97%e0%b5%8d%e0%b4%a7%e0%b4%b0%e0%b5%86-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%be

ബെയ്ജിങ്: ഇന്ത്യയില്‍ നിന്നുള്ള ശാസ്ത്ര, സാങ്കേതിക വിദഗ്ധരെ ഒഴിവാക്കിയത് വലിയ മണ്ടത്തരമായെന്ന് ചൈനീസ് മാധ്യമം. ഗ്ലോബല്‍ ടൈംസാണ് ഇന്ത്യയില്‍ നിന്നുള്ള ഹൈടെക് പ്രതിഭകളെ ഉപയോഗപ്പെടുത്തേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത്.
ഇന്ത്യന്‍ പ്രതിഭകളെ അവഗണിച്ച് പകരം അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ളവര്‍ക്ക് അമിത പ്രാധാന്യവും സ്വീകാര്യതയും ചൈന നല്‍കിയെന്നും പത്രം കുറ്റപ്പെടുത്തുന്നു. ശാസ്ത്ര, സാങ്കേതിക രംഗത്ത് ഇന്ത്യക്കാരെ അവഗണിച്ചത് ചൈനയുടെ ഉയര്‍ച്ചയെ ബാധിക്കുമെന്നാണ് ഔദ്യോഗിക മാധ്യമം തുറന്നു പറയുന്നത്. ഇന്ത്യയെ ഇതുവരെ വിമര്‍ശിച്ച് ലേഖനമെഴുതുന്ന പാരമ്പര്യമാണ് ഗ്ലോബല്‍ ടൈംസിനുള്ളത്.
ഇന്ത്യന്‍ പ്രതിഭകളെ ചൈനീസ് മാധ്യമം അംഗീകരിക്കുന്നതും അപൂര്‍വമാണ്. ഈയിടെ ഇന്ത്യ നടത്തിയ ബഹിരാകാശ നേട്ടത്തെ ചൈനീസ് മാധ്യമങ്ങള്‍ അഭിനന്ദിച്ചെങ്കിലും വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ നേട്ടം ചൈനയുടെ ശേഷിയെ മറികടക്കാന്‍ കഴിയുന്നതല്ലെന്നായിരുന്നു വിമര്‍ശനം.
രാജ്യത്തിന്റെ സാങ്കേതിക വിദ്യയില്‍ രാജ്യത്തു നിന്നുള്ള വിദഗ്ധരെ മാത്രം മതിയാകില്ലെന്നാണ് പത്രം പറയുന്നത്. തൊഴിലിടങ്ങളില്‍ ഇന്ത്യന്‍ എന്‍ജിനീയറേക്കാള്‍ കൂടുതല്‍ ശമ്പളം ചൈനീസ് തൊഴിലാളിക്ക് നല്‍കുന്ന കാര്യവും ഗ്ലോബല്‍ ടൈംസ് വിമര്‍ശിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago