ബഹ്റൈന്‍ സഊദി കോസ്വേയില്'വണ്‍പോയിന്റ് ചെക്കിങ്'സമ്പ്രദായം
മനാമ:ബഹ്റൈന്‍ സഊദി രാഷ്ട്രങ്ങള്‍ക്കിടയിലെ കിങ് ഫഹദ് കോസ് വേയില്‍'വണ്‍പോയന്റ് ചെക്കിങ്'സമ്പ്രദായം ഉടന്‍ നടപ്പാക്കും. അടുത്ത മാസം ആദ്യവാരം മുതല്‍ പരീക്ഷണാടിസ്ഥാനത്തിലാണിത് നിലവില്‍ വരുന്നത്. കസ്റ്റംസ് പരിശോധനക്കുള്ള മെച്ചപ്പെട്ട സംവിധാനമായാണിതിനെ വിലയിരുത്തുന്നത്. വിവിധ ഘട്ടങ്ങളായാണ് ഇപ്പോള്‍ കസ്റ്റംസ് പരിശോധന നടക്കുന്നത്. പുതിയ സംവിധാനത്തോടെ ഇത് ഒറ്റഘട്ടമായി ചുരുക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കോസ്വേയിലെ ഒരു ലൈനിലാണ് ആദ്യം നടപ്പാക്കുക. വിജയകരമായാല്‍ മറ്റ് ലൈനുകളിലേക്കും വ്യാപിപ്പിക്കും. മൂന്ന് മാസമായിരിക്കും ആദ്യഘട്ട പരീക്ഷണമെന്നും കോസ്വേ അധികൃതര്‍ അറിയിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ഖലീഫയുടെ സഊദി സന്ദര്‍ശനത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സഊദി ബഹ്റൈന്‍ കസ്റ്റംസ് മേധാവികളുടെ യോഗത്തില്‍ ഇക്കാര്യം നടപ്പാക്കാന്‍ ധാരണയായതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
1986ല്‍ യാത്രക്കായി തുറന്നു കൊടുത്ത ഈ കോസ്വേ ഉള്‍പ്പെടുന്ന കടല്‍ പാലത്തിന് 25 കിലോമീറ്ററിലധികം നീളമുണ്ട്. കടലിലൂടെ നിര്‍മിച്ച പാലം കാണാനും ഇതുവഴി യാത്ര ചെയ്യാനുമായി നിരവധി സന്ദര്‍ശകരാണ് ദിനംപ്രതിയെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."