വിരട്ടലുവേണ്ടെന്ന് എസ്.എഫ്.ഐക്ക് എ.ഐ.എസ്. എഫിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം:മൂന്നാമത് ദേശീയ ജൈവവൈവിധ്യ സമ്മേളനം സമാപിച്ചു. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുന്നതിന് ശക്തമായ ബോധവല്‍കരണം നടത്താന്‍ സമ്മേളനം തീരുമാനിച്ചു.
നെല്‍വയല്‍-തണ്ണീര്‍ത്തട നിയമങ്ങള്‍പോലെ കുന്നുകളും മലകളും നിലനിര്‍ത്തുന്നതിനായി നിയമനിര്‍മ്മാണം നടത്തി അവയെ സംരക്ഷിക്കണമെന്നും പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന ജൈവവൈവിധ്യ പരിപാലന സമിതികളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു.
ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം നടക്കുന്ന വേളയില്‍ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിനെ ഒരുവിവരലഭ്യതാ ഉറവിടമായി നിലനിര്‍ത്തണം. കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനായി ജൈവവൈവിധ്യ സംരക്ഷണ പ്രാധാന്യമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും സമ്മേളനം നിര്‍ദേശിച്ചു.
ചര്‍ച്ചയിലെ 40 ഓളം നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. സമാപന സമ്മേളനം ദേശീയ ജൈവവൈവിധ്യ അതോറിറ്റി സെക്രട്ടറി ടി. രബികുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഡോ. സുരേഷ്ദാസ് അധ്യക്ഷത വഹിച്ചു.
ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഉമ്മന്‍ വി. ഉമ്മന്‍, മെമ്പര്‍ സെക്രട്ടറി ഡോ.ദിനേശന്‍ ചെറുവാട്ട് സംസാരിച്ചു.സുസ്ഥിരവികസനത്തിനായി ജൈവവൈവിധ്യം മുഖ്യധാരയിലേക്ക് എന്ന വിഷയത്തില്‍ വിദഗ്ധര്‍ നൂറ്റിനാല്‍പതോളം പ്രബന്ധങ്ങളും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."