ബഹ്‌റൈനിലെ 'ശനിയാഴ്ച ചന്ത' നാളെ ബാബുല്‍ ബഹ്‌റൈനില്‍
മനാമ: ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി (ബി.ടി.ഇ.എ) സംഘടിപ്പിക്കുന്ന ശനിയാഴ്ച ചന്ത ശനിയാഴ്ച തലസ്ഥാന നഗരിയായ മനാമയിലെ ബാബുല്‍ ബഹ്‌റൈനില്‍ നടക്കും.
ബഹ്‌റൈനില്‍ പ്രാദേശിക ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച രണ്ടാമത് ശനിയാഴ്ച ചന്തയാണിത്.
മാര്‍ച്ച് 22 വരെ ബാബുല്‍ ബഹ്‌റൈനില്‍ തുടരുന്ന ഈ ആഴ്ച ചന്ത, എല്ലാ ശനിയാഴ്ചയും രാവിലെ 9 മുതല്‍ ഉച്ചക്ക് 12.30 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 7 വരെയുമാണ് പ്രവര്‍ത്തിക്കുക.
ദേശീയ ജി.ഡി.പിയില്‍ പ്രാദേശിക ടൂറിസം മേഖലയുടെ പങ്ക് വര്‍ധിപ്പിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.
ഫോര്‍മുല വണ്‍ ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീ 2020 നടക്കുന്ന സമയത്ത് ശനിയാഴ്ച ചന്ത തുടര്‍ച്ചയായി നാലു ദിവസം സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും.
പ്രധാനമായും കരകൗശല തൊഴിലാളികള്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും കഴിയുന്ന വേദിയാണ് ശനിയാഴ്ച ചന്ത. രാജ്യത്തെ കരകൗശല മേഖല വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ ശൈത്യകാലത്തും ബാബുല്‍ ബഹ്‌റൈനില്‍ ചന്ത സംഘടിപ്പിക്കുന്നത്.
കരകൗശല വിഭാഗത്തില്‍ സഞ്ചി നെയ്ത്ത്, തടി ജോലികള്‍, മണ്‍പാത്രങ്ങള്‍, കൈത്തുന്നല്‍, മൈലാഞ്ചിയിടല്‍, പാവകള്‍, പരവതാനികള്‍ തുടങ്ങിയവ നിര്‍മ്മിക്കാനും വിപണനം നടത്താനും ആവശ്യമായ സൗകര്യങ്ങളും സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൂടാതെ, തത്സമയ പരമ്പരാഗത കലാ പ്രകടനങ്ങള്‍, പരമ്പരാഗത ബഹ്‌റൈന്‍ ഭക്ഷണങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ എന്നിവയും ഈ ചന്തയുടെ പ്രത്യേകതയാണ്.
2020ല്‍ അറബ് ടൂറിസത്തിെന്റ തലസ്ഥാനമായി മനാമയെ പ്രഖ്യാപിച്ചതോടെയാണ് പ്രാദേശിക ടൂറിസം മേഖലയെ വികസിപ്പിക്കാനും ഭാവി തലമുറകള്‍ക്കായി പരമ്പരാഗത തൊഴിലുകള്‍ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നതെന്ന് ബി.ടി.ഇ.എ പ്രോഗ്രാം ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."