HOME
DETAILS

ക്വാറി മണല്‍ നിയന്ത്രണം: തൊഴിലാളികള്‍ പട്ടിണിയില്‍

  
backup
February 25 2017 | 02:02 AM

%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82

മാനന്തവാടി: വയനാട്ടിലെ ക്വാറി മണല്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയ നിരോധനം മൂലം നിര്‍മാണമേഖല സ്തംഭിച്ചതിനാല്‍ അന്‍പതിനായിരത്തോളം തൊഴിലാളികള്‍ തൊഴിലും കൂലിയും ഇല്ലാതെ ദുരിതമനുഭവിക്കുകയാണെന്നും ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് 27ന് ജില്ലാ കലക്ടറേറ്റ് ഉപരോധിക്കുമെന്ന് ജില്ലാ സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹൈക്കോടതി വിധി നടപ്പാക്കി ക്വറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്നും ചെറുകിട ക്വറികളെ പാരിസ്ഥിതിക നിയമത്തില്‍ നിന്നും ഒഴിവാക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ചെറുകിട ടിപ്പര്‍ വാഹനങ്ങളോടുള്ള കടുത്ത ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കണമെന്നും നിര്‍മ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വയനാട്ടില്‍ 165 ക്വാറികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് അനാവശ്യ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചതിന്റെ ഫലമായി ഇപ്പോള്‍ 65 ക്വാറികളാണ് നിലവിലുള്ളത്. ഇതില്‍ 60 ക്വാറികള്‍ തുറക്കാത്തത് അധികൃതരുടെ അനാവശ്യ ഇടപെടലുകള്‍ മൂലമാണ്. ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചതോടെ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും നിര്‍മ്മാണ മേഖലയില്‍ ഒരുഫണ്ടും ചിലവഴിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ഐ.എ.വൈ ആദിവാസഭവന നിര്‍മാണ പദ്ധതികളടക്കം നിലച്ചിട്ടും അധികൃതര്‍വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല.
നേരത്തെ ജില്ലയിലെ ക്വാറികളില്‍ നിന്നും 150 സ്‌ക്വയര്‍ഫീറ്റ് കല്ല് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നത് 3000 രൂപക്കായിരുന്നു. ക്വാറികള്‍ അടച്ച് പൂട്ടിയതോടെ ഇപ്പോള്‍ കര്‍ണ്ണാടകയില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നുമായി വരുന്ന കല്ലുകള്‍ 7000 രൂപക്കാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ ഇടപെട്ട് ക്വാറികളും കരമണലും തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്നും വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കുള്ള നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എ.പി കുര്യാക്കോസ്, ഇ സുലൈമാന്‍, കെ യൂസഫ്, ശ്രീജു, പോള്‍, ഷനോജ് തോമസ്, കെ.വി മാത്യു സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago