HOME
DETAILS

ഗവര്‍ണറേ തിരികേ വിളിക്കണമെന്ന് പ്രതിപക്ഷം, നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി നോട്ടിസ് നല്‍കി

  
backup
January 25 2020 | 06:01 AM

5741-2

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതി നിയമത്തിനെിരേയുള്ള സര്‍ക്കാര്‍ നിലപാടില്‍ ഇടഞ്ഞ ഗവര്‍ണര്‍ക്കെതിരേ പ്രതിപക്ഷവും രംഗത്ത്. നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ഗവര്‍ണറുടെ പദവിക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കെതിരേ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി സ്പീക്കര്‍ക്ക് നോട്ടിസും നല്‍കിയതായി അദ്ദേഹം അറിയിച്ചു. നിയമസഭ പാസാക്കിയ നിയമത്തെ എതിര്‍ക്കുന്നത് ശരിയല്ല. നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്തുമെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഇതുകൊണ്ടൊക്കെ തന്നെ ഗവര്‍ണറെ തിരികെ വിളിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പൗരത്വഭേദഗതി നിയമത്തിന് എതിരായി നിയമസഭ ഐക്യകണ്‌ഠേന നിയമം പാസാക്കിയതും സുപ്രിംകോടതിയെ സമീപിച്ചതും സംബന്ധിച്ചു സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കെയാണ് പൗരത്വവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ നിലപാടുമായി നയപ്രഖ്യാപനം വന്നത്. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ചിരുന്നു.

എന്തുകൊണ്ടാണ് പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്നത്, നിയമസഭയില്‍ പാസാക്കിയ പ്രമേയം, ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്കയും പ്രതിഷേധവും, നിയമത്തില്‍ വ്യക്തത തേടി സുപ്രിംകോടതിയെ സമീപിച്ചത് എന്നിവയാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നത്. ബജറ്റിന് മുന്നോടിയായുള്ള നിയമസഭാ സമ്മേളനം ജനുവരി 29 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ജനുവരി 30 മുതല്‍ സഭ ചേരാനാണ് നിശ്ചയിച്ചിരുന്നത്.
വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ സഹകരണവും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നിലപാടിനെതിരേ പ്രതിപക്ഷം രംഗത്തുവരുന്നത്. എന്തായാലും കാര്യങ്ങള്‍ കൂടുതല്‍ ഏറ്റുമുട്ടലിലേക്കാണ് നീളുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  20 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  20 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  20 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  20 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  20 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  20 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  20 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  20 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  20 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  20 days ago