HOME
DETAILS
MAL
പള്ളിത്തോട് അന്ധകാരനഴി റോഡില്‍ അപകടം പെരുകുന്നു
backup
February 25 2017 | 04:02 AM
തുറവൂര്‍: പതിനഞ്ചോളം അപകട മരണം നടന്ന പള്ളിത്തോട് അന്ധകാരനഴി റോഡ് നന്നാക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിക്ഷേധം ശക്തമായി.
കഴിഞ്ഞ ദിവസം സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്ക് റോഡിലെ വലിയ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ് സഹോദരങ്ങളില്‍ ഒരാളുടെ ജീവന് പൊലിഞ്ഞത് അപകട മരണങ്ങളില്‍ ഒടുവിലത്തേതായി.
പള്ളിത്തോട് പ്രതിഭാ സ്റ്റോപ്പിന് സമീപം നടന്ന അപകടത്തില്‍ പള്ളിത്തോട് കൊടിയ നാട് ജോണ്‍സന്റെ മകന് ജിജോ ജോണ്‍സണാണ് കഴിഞ്ഞ ദിവസം മരിച്ചത്.
സുനാമി ഫണ്ട് ഉപയോഗിച്ച് ദേശീയ പാത നിലവാരത്തില്‍ നിര്‍മിച്ച റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അപകട മരണങ്ങള് നിരവധി ഇവിടെ നടന്നിട്ടും തീരദേശറോഡ് നന്നാക്കാന്‍ ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."