HOME
DETAILS

ക്ഷമയുണ്ടോ... ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് ചേരാം

  
backup
January 25 2020 | 07:01 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b4%ae%e0%b4%af%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%b9%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%b2

 


ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലകളിലും മറ്റും ജോലി നേടാന്‍ അനുയോജ്യമായ പാഠ്യപദ്ധതിയായ ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ (ബി.എസ്.സി-എച്ച്.എച്ച്.എ) കോഴ്‌സിന്റെ പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
മാര്‍ച്ച് 20വരെ അപേക്ഷിക്കാം. ഏപ്രില്‍ 25ന് കംപ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ രാവിലെ 9.30 മുതല്‍ 12.30 വരെ ദേശീയ തലത്തില്‍ നടത്തും. തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ഗോവ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളത്.


രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും വിദേശ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
www.ntanchm.nic.in എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷ അയക്കേണ്ടത്.
അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ 7ന് നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയുടെ വെബൈ്‌സറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. മേയ് 15 നായിരിക്കും റിസല്‍ട്ട് പ്രസിദ്ധീകരിക്കുക.


ന്യൂമെറിക്കല്‍ എബിലിറ്റി ആന്‍ഡ് അനലിറ്റിക്കല്‍ ആപ്റ്റിട്യൂഡ്, റീസണിങ് ആന്‍ഡ് ലോജിക്കല്‍ ഡിഡക്ഷന്‍, ജനറല്‍ നോളേജ് ആന്‍ഡ് കറന്റ് അഫയേഴ്‌സ്, ഇംഗ്ലീഷ് ലാഗ്വേജ് ആപ്ടിട്യൂഡ് ഫോര്‍ സര്‍വിസ് സെക്ടര്‍ എന്നിവയില്‍ അറിവ് പരിശോധിക്കുന്ന ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള 200 ചോദ്യങ്ങളുണ്ടാവും.


കഴിഞ്ഞവര്‍ഷത്തെ (എന്‍.സി.എച്ച്.എം ജെ.ഇ.ഇ 2019) പ്രവേശന പരീക്ഷയ്ക്ക് 30,722 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 25,473 പേര്‍ പരീക്ഷ എഴുതി. ഇന്ത്യയിലെ 47 നഗരങ്ങളിലായി നൂറോളം പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു.


പരീക്ഷാര്‍ഥികള്‍ക്കായി 4,200 ടെസ്റ്റ് പ്രാക്ടീസിങ് സെന്ററുകളില്‍ സൗജന്യ പരിശീലനം നല്‍കി. ഓണ്‍ലൈന്‍ മോക്ക് ടെസ്റ്റ് സൗകര്യവും ലഭ്യമാക്കി. ഇപ്പോള്‍ പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്ക് ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. ഇന്ത്യയൊട്ടാകെ 73 ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായാണ് ''ബി.എസ്.സി-എച്ച്.എച്ച്.എ'' കോഴ്‌സ് നടത്തുന്നത്. ഇഗ്നോയുമായി അഫിലിയേഷനു മുണ്ട്. കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ഇരുപത്തിയൊന്നും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ ഇരുപത്തിയാറും പൊതുമേഖലയില്‍ ഒന്നും സ്വകാര്യ മേഖലയില്‍ ഇരുപത്തിയഞ്ചും ഇന്‍സ്റ്റിറ്റ്യൂട്ടുകളാണുള്ളത്.


ആകെ ഒന്‍പതിനായിരത്തോളം സീറ്റുകളിലാണ് പ്രവേശനം.കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴിലെ ഏക ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് കോവളത്താണ് (www.ihmctkovalam.ac.in)സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് വെസ്റ്റ് ഹില്‍സ്, കോഴിക്കോടുമുണ്ട്. സ്വകാര്യ മേഖലയില്‍ മൂന്നാര്‍ കാറ്ററിങ് കോളജും വയനാട് ലക്കിടിയില്‍ ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റുമുണ്ട്.
കോവളം,ബംഗളൂരു, ചണ്ഡിഗഢ്, ചെന്നൈ, ഗാന്ധിനഗര്‍, ഗോവ, ഗുരുദാസ്പൂര്‍, ഗുവാഹട്ടി, ഗ്വാളിയര്‍, ഹാജിപൂര്‍, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, ഡല്‍ഹി, ഷില്ലോങ്, ഷിംല, ശ്രീനഗര്‍, ഭോപ്പാല്‍ എന്നിവിടങ്ങളിലാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍. ഇവിടങ്ങളില്‍ ആകെ 4,988 സീറ്റുകളുണ്ട്.


ആറ് സെമസ്റ്ററുകളായുള്ള മൂന്നു വര്‍ഷത്തെ ഈ റഗുലര്‍ കോഴ്‌സിലൂടെ അതിഥി സല്‍ക്കാരവും ഹോട്ടല്‍ ഭരണ നിര്‍വഹണവും പഠിക്കാം. ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ വ്യവസായ മേഖലയ്ക്കാവശ്യമായ മികച്ച എക്‌സിക്യൂട്ടീവ് മാനേജര്‍മാരെ വാര്‍ത്തെടുക്കുകയാണ് ഈ കോഴ്‌സിന്റെ ലക്ഷ്യം.
ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു, ഹയര്‍ സെക്കന്‍ഡറി, തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്കും ഈ വര്‍ഷം ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും 'എന്‍.സി.എച്ച്.എം. ജെ.ഇ.ഇ 2020'' പ്രവേശന പരീക്ഷ എഴുതാം.


ഫുഡ് പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ്, അക്കമഡേഷന്‍ മാനേജ്‌മെന്റ് എന്നിവ സ്‌പെഷ്യലൈസേഷനുകളാണ്.
ഫുഡ് പ്രൊഡക്ഷന്‍, ഫ്രണ്ട് ഓഫിസ് ഓപറേഷന്‍, ഹൗസ് കീപ്പിങ്, ഹോട്ടല്‍ അക്കൗണ്ടന്‍സി, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി, ഹ്യൂമെന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഫെസിലിറ്റി പ്ലാനിങ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ്, ടൂറിസം മാര്‍ക്കറ്റിങ്, ടൂറിസം മാനേജ്‌മെന്റ് മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും. തിയറിയും പ്രാക്ടിക്കലുമുണ്ടാവും. ആറ് സെമസ്റ്ററുകളായുള്ള മൂന്നു വര്‍ഷത്തെ റഗുലര്‍ കോഴ്‌സാണിത്.
നിലവില്‍ മൂന്നു ലക്ഷത്തോളമാണ് കോഴ്‌സ് ഫീസ്. നിരക്കില്‍ മാറ്റങ്ങളുണ്ടാകാം.


പഠിച്ചിറങ്ങുന്നവര്‍ക്ക് വിപുലമായ തൊഴില്‍ മേഖലകളാണുള്ളത്. നക്ഷത്ര ഹോട്ടലുകള്‍ അനുബന്ധ ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയില്‍ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ട്രെയിനിയായും ഫ്‌ളൈറ്റ് കിച്ചന്‍, ഇന്ത്യന്‍ നേവി ഹോസ്പിറ്റാലിറ്റി സര്‍വിസസ്, ഷിപ്പിങ് ആന്‍ഡ് ക്രൂയിസ് ലൈന്‍സ്, ടൂറിസം, റിസോര്‍ട്ട് മുതലായ മേഖലകളില്‍ സൂപ്പര്‍വൈസറി തസ്തികകളിലും തൊഴിലവസരങ്ങള്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് ഹോട്ടല്‍ വ്യവസായം ഉള്‍പ്പെടെയുള്ള സ്വയംതൊഴില്‍ സംരംഭങ്ങളിലേര്‍പ്പെടാം.


ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അധ്യപകരാകുന്നതിന് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ''ബി.എസ്.സി എച്ച്.എച്ച്.എ'' ബിരുദമെടുത്ത് നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് എഴുതി യോഗ്യത നേടണം. എം.എസ്.സി ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷനില്‍ ഉപരിപഠനവുമാകാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  35 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago