കോമളപുരം സ്പിന്നിങ് മില്‍ പ്രതിസന്ധിക്ക് കാരണക്കാരന്‍ തോമസ് ഐസക്ക്: എ.എ ഷുക്കൂര്‍
ആലപ്പുഴ: കോമളപുരം സ്പിന്നിംഗ് മില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാത്ത ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണക്കാരന്‍ ധനമന്ത്രി തോമസ് ഐസക്ക് മാത്രമാണെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍ ആരോപിച്ചു.ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്റെ കീഴിലുള്ള ആറ് സ്പിന്നിങ് മില്ലുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടി തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ കൈകൊണ്ട തീരുമാനപ്രകാരം 15 കോടി രൂപ അഞ്ചു മില്ലുകള്‍ക്കായി അനുവദിച്ചു. എന്നാല്‍ നാലു മില്ലുകള്‍ക്ക് മാത്രം അനുവദിക്കുകയും,ആലപ്പുഴ കോമളപുരം സ്പിന്നിങ് മില്ലിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുക അനുവദിച്ചില്ല.
പ്രദേശത്തെ എം.എല്‍.എ യായ ധനകാര്യവകുപ്പ് മന്ത്രിയുടെ താത്പര്യം കോമളപുരം സ്പിന്നിങ് മില്ലിന്റെ കാര്യത്തില്‍ എത്ര മാത്രം ഉണ്ട് എന്നതിന്റെ വ്യക്തമായ ഉത്തരമാണ് കോമളപുരം സ്പിന്നിങ് മില്ലിന് ധനസഹായം നല്‍കാതിരുന്നതെന്നും ഷുക്കൂര്‍ ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടി മുന്‍കൈ എടുത്ത് അനിശ്ചിതകാലം അടഞ്ഞു കിടന്നിരുന്ന കോമളപുരം മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ 16 കോടി രൂപ അനുവദിച്ചതില്‍ ആറുകോടി രൂപ മില്‍ തുറക്കുന്നതിന് ആദ്യം നല്‍കുകയും 10 കോടി രൂപ പിന്നീട് നല്‍കുവാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വന്ന് ഒരുവര്‍ഷം കഴിഞ്ഞിട്ടും പണം നല്‍കാതിരിക്കുന്ന സര്‍ക്കാര്‍ നടപടി ധനമന്ത്രി തോമസ് ഐസക്കിന്റെ ഗൂഢഉദ്ദേശത്തിന്റെ ഭാഗമാമെന്നും ഷുക്കൂര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് തുറന്ന് പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന നാലു മില്ലുകളിലെ തൊഴിലാളികള്‍ക്ക് വ്യവസ്ഥാപിതമായ ശമ്പളം ലഭിക്കുമ്പോള്‍ കോമളപുരം മില്ലിലെ തൊഴിലാളികള്‍ക്ക് മിനിമം ദിവസക്കൂലി പോലും നല്‍കാതിരിക്കുന്ന മാനേജ്‌മെന്റിന്റെ നടപടി ധനമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിട്ടും തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച വ്വസ്ഥാപിതമായ ശമ്പളം നല്‍കുവാന്‍ തോമസ് ഐസക്ക് പരിശ്രമം നടത്താത്തത് തൊഴിലാളി വഞ്ചനയാമെന്നും ഷുക്കൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."