ദേശീയ പണിമുടക്ക്: കല്ലേറ്റുംങ്കരയില്‍ രണ്ടാം ദിനവും ട്രെയിന്‍ തടഞ്ഞു
ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി രണ്ട് ദിവസങ്ങളിലായി നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി ഇരിങ്ങാലക്കുട കല്ലേറ്റുംങ്കര റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം ദിനവും ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ഗോരഖ്പൂരിലേക്ക് പോകുന്ന റെപ്തിസാഗര് ട്രെയിനാണ് കല്ലേറ്റുംങ്കര സ്റ്റേഷനില്‍ സമരക്കാര്‍ തടഞ്ഞത്. 10 മിനിറ്റോളം ട്രെയിന്‍ തടഞ്ഞ ശേഷം റെയില്‍വേ പൊലിസ് എസ് ഐ ജി. ഗിരീഷ്കുമാറിന്റെ നേതൃത്വത്തില്‍ സമരക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിരവധി അയ്യപ്പ ഭക്തര്‍ യാത്ര ചെയ്തിരുന്ന ട്രെയ്നാണ് സമരക്കാര്‍ തടഞ്ഞത്. ഇന്ത്യന്‍ റെയില്‍വേ ആക്റ്റ് 174 എ 147 സെക്ഷന്‍ പ്രകാരം ട്രെയിന്‍ പിക്കറ്റിങ്ങിനാണ് 12 പേരെ അറസ്റ്റ് ചെയ്ത് സ്വന്തം ജ്യാമത്തില്‍ വിട്ടയച്ചത്. സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി ലതാചന്ദ്രന്‍ ട്രെയിന്‍ തടയല്‍ ഉദ്ഘാടനം ചെയ്തു. കെ.എ ഗോപി, യു.കെ പ്രഭാകരന്, എം.എസ് മെയിതീന്, ഗംഗാധരന് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി. പണിമുടക്കിന്റെ ഭാഗമായി ആദ്യദിനവും കല്ലേറ്റുംങ്കരയില്‍ ട്രെയിന്‍ തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."