പുളിമൂട്ടില്‍ ഔസേപ്പ് സ്റ്റീഫന്റെ കണ്ണുകള്‍ രണ്ടുപേര്‍ക്ക് വെളിച്ചമേകും
തൊടുപുഴ: കഴിഞ്ഞ ദിവസം അന്തരിച്ച തൊടുപുഴയിലെ ആദ്യകാല വ്യാപാരി പുളിമൂട്ടില്‍ ഔസേപ്പ് സ്റ്റീഫന്റെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് പ്രകാശമേകും. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ചയായിരുന്നു ഔസേപ്പിന്റെ മരണം.
മകന് അബ്രഹാം സ്റ്റീഫന്‍ തൊടുപുഴ സ്നേഹദീപത്തില്‍ നേത്രദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടറും സംഘവും എത്തി കണ്ണുകള്‍ നീക്കം ചെയ്തു. നാളെ മൂന്നിന് ചുങ്കം സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. സ്നേഹദീപം ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന നടത്തുന്ന 222-ാമത്തെ നേത്രദാനമാണിത്. ഇതിലൂടെ 444 പേര്‍ക്കാണ് കാഴ്ച ലഭിക്കാന്‍ വഴിയൊരുങ്ങിയത്. നേത്രദാനത്തിനും സമ്മതപത്രത്തിനും 0486 222314 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാമെന്ന് മാനേജിങ് ട്രസ്റ്റി മാത്യു കണ്ടിരിക്കല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."